റാഞ്ചി: ജാർഖണ്ഡ് ഭരണ പ്രതിസന്ധി തുടരുന്നതിനിടെ യുപിഎ എംഎൽഎമാരെ ഛത്തീസ്‌ഗഡിലേക്ക് മാറ്റി. ഖനി ലൈസന്‍സ് കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനൊപ്പം എംഎല്‍എമാര്‍, റാഞ്ചി വിമാനത്താവളം വഴിയാണ് അയല്‍ സംസ്ഥാനത്തേക്ക് മാറിയത്. മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് രണ്ട് ബസുകളിലായി ഇന്ന് (ഓഗസ്റ്റ് 30) വൈകിട്ട് സഭാംഗങ്ങള്‍ വിമാനത്താവളത്തിലെത്തുകയായിരുന്നു.
ജാര്‍ഖണ്ഡ് പ്രതിസന്ധി: എംഎല്‍എമാരെ ഛത്തീസ്‌ഗഡിലേക്ക് മാറ്റുന്നു , നീക്കം ബിജെപിയെ പ്രതിരോധിക്കാന്‍ - Jharkhand governance crisis
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന അഭ്യൂഹം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയുടെ രാഷ്‌ട്രീയ അട്ടിമറി നടക്കാതിരിക്കാനാണ് ജാര്‍ഖണ്ഡിലെ യുപിഎ എംഎല്‍എമാരെ ഛത്തീസ്‌ഗഡിലേക്ക് മാറ്റുന്നത്
എംഎല്‍എമാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ജാര്‍ഖണ്ഡില്‍ ബിജെപി രാഷ്‌ട്രീയ അട്ടിമറി നടത്തിയേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍റെയും സംഘത്തിന്‍റെയും നീക്കം. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത കോണ്‍ഗ്രസ് സർക്കാര്‍ ഭരിക്കുന്ന ഛത്തീസ്‌ഗഡ്, സുരക്ഷിത കേന്ദ്രമായാണ് സംസ്ഥാനം ഭരിക്കുന്ന പ്രധാന പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും യുപിഎയും കാണുന്നത്.
ഇതുകൊണ്ടാണ് ഇവിടേക്ക് മാറാനുള്ള തീരുമാനം. ജാര്‍ഖണ്ഡ് ഭരണമുന്നണിയിലെ അംഗങ്ങളെ റായ്‌പൂരിലെ ഒരു റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് ഒരു കോൺഗ്രസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.