റാഞ്ചി :ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും യുപിഎ എംഎൽഎമാരും ഛത്തീസ്‌ഗഡിലെ റായ്‌പൂരിലെത്തി. തങ്ങള്‍ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഛത്തീസ്‌ഗഡിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ബസുകളിലായി ഇന്ന് (ഓഗസ്റ്റ് 30) വൈകിട്ട്, സഭാംഗങ്ങള്‍ റാഞ്ചി വിമാനത്താവളത്തില്‍ നിന്നാണ് റായ്‌പൂരിലേക്ക് സഞ്ചരിച്ചത്.
'നോക്കൂ ഗൂഢാലോചനയ്‌ക്കുള്ള മറുപടി':'അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങൾ എന്തിനും തയ്യാറാണ്. കാര്യങ്ങളൊക്കെ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. തന്ത്രപൂര്‍വമാണ് ഞങ്ങള്‍ നടത്തുന്ന നീക്കം. ഉടലെടുക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെ ഭരണമുന്നണി എന്ത് ഭംഗിയായാണ് മറുപടി നൽകുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ'. - ഹേമന്ത് സോറന്‍ മാധ്യമങ്ങളോട് ചോദിച്ചു.