കേരളം

kerala

ETV Bharat / bharat

ബലാത്സംഗക്കേസ് പ്രതികളെ പിടികൂടി തീയിട്ട് നാട്ടുകാര്‍, ഒരാൾ മരിച്ചു - ഗുംല ജില്ല

സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

Jharkhand crime news  rape accused thrashed at Jharkhand  rape accused set fire in Jharkhand  ബലാത്സംഗക്കേസ് പ്രതികളെ പിടികൂടി തീയിട്ട് നാട്ടുകാര്‍  ജാർഖണ്ഡ് ക്രൈം വാര്‍ത്ത  പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു  ഗുംല ജില്ല  Gumla district
ബലാത്സംഗക്കേസ് പ്രതികളെ പിടികൂടി തീയിട്ട് നാട്ടുകാര്‍, ഒരാൾ മരിച്ചു

By

Published : Jun 10, 2022, 7:51 AM IST

റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമവാസികൾ മർദിക്കുകയും തീയിടുകയും ചെയ്തു. ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.

പരിക്കേറ്റയാള്‍ രാജേന്ദ്ര ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്‌ഡിപിഒ) മനീഷ് ചന്ദ്ര ലാൽ പറഞ്ഞു. "ബുധനാഴ്‌ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇരുവരും പീഡിപ്പിച്ചതായി ആരോപണമുള്ളത്. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് നാട്ടുകാരും ചേര്‍ന്ന് പ്രതികള്‍ താമസിച്ചിരുന്ന അയൽ ഗ്രാമത്തിൽ നിന്നും അവരെ പിടികൂടി. തുടർന്ന് സ്വന്തം ഗ്രാമത്തിലെത്തി ശേഷം അവരെ മര്‍ദിക്കുകയും തീയിടുകയും ചെയ്തു" മനീഷ് ചന്ദ്ര ലാൽ പറഞ്ഞു.

ആശുപത്രിയിലാണ് പ്രതികളിൽ ഒരാൾ മരിച്ചതെന്നും, ചികിത്സയിലുള്ള പ്രതിയുടെ നില ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മോട്ടോർ ബൈക്കും നാട്ടുകാര്‍ കത്തിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ സദർ പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയില്‍ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും, ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details