കേരളം

kerala

ETV Bharat / bharat

നാഗ്‌പൂരിലെ ജ്വല്ലറിയിൽ 75 ലക്ഷത്തിന്‍റെ കവര്‍ച്ച; അഞ്ച് വനിത ജീവനക്കാർക്കെതിരെ കേസ്

Jewellery theft in Nagpur: നാഗ്‌പൂരിലെ സറഫ ബസാറിലെ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്‌ടിച്ചുവെന്നാരോപിച്ച് അഞ്ച് വനിത ജീവനക്കാർക്കെതിരെ കേസ്. നാല് വർഷങ്ങൾക്കിടെ 74.25 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ജീവനക്കാര്‍ മോഷ്ടിച്ചത്.

Jewellery theft in Nagpur  നാഗ്‌പൂർ ജ്വല്ലറി മോഷണം  ആഭരണ മോഷണം  Workers theft ornaments
Five sales girls allegedly theft ornaments from Jewellery at Nagpur

By ETV Bharat Kerala Team

Published : Dec 27, 2023, 8:01 PM IST

മഹാരാഷ്‌ട്ര (നാഗ്‌പൂർ): മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ജ്വല്ലറിയിലെ ആഭരണങ്ങൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അഞ്ച് വനിത ജീവനക്കാർക്കെതിരെ കേസെടുത്തു (Five sales girls allegedly theft ornaments from Jewellery at Nagpur). ജ്വല്ലറിയിലെ 75 ലക്ഷം രൂപയോളം വരുന്ന ആഭരണങ്ങൾ പല സമയങ്ങളിലായി മോഷ്‌ടിച്ചുവെന്നാണ് ആരോപണം. സറഫ ബസാറിലെ നാഗ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ചിമുർകർ ബ്രദേഴ്‌സ് ജ്വല്ലേഴ്‌സ്' എന്ന കടയിലാണ് മോഷണം നടന്നത്.

പല തവണകളിലായി നടന്ന മോഷണത്തിൽ (Jewellery theft in Nagpur) 74.25 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയതായാണ് കണക്ക്. സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ സ്വാതി ലൂട്ടെ, പ്രിയ റാവുത്ത്, പൂജ ഭനാർക്കർ, ഭാഗ്യശ്രീ ഇൻഡാൽക്കർ, കല്യാണി ഖടാത്കർ എന്നിവർക്കെതിരെ ആണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്‌തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ജ്വല്ലറി ഉടമയായ ശന്തനു ദീപക് ചിമൂർക്കറുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ആഭരണങ്ങളുടെ അളവിൽ സംശയം തോന്നിയ ഉടമ കടയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് പല സമയങ്ങളിലായി നടന്ന മോഷണത്തിൽ അഞ്ച് വനിത ജീവനക്കാരുടെയും പങ്ക് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചത്.

ഐ പി സി സെക്ഷൻ 381 (തൊഴിലുടമയുടെ കൈവശമുള്ള വസ്‌തുവകകൾ മോഷണം നടത്തുക), ഐ പി സി 34 (പൊതു ഉദ്ദേശത്തിനായി നിരവധി വ്യക്തികൾ ഒരു ക്രിമിനൽ പ്രവൃത്തിയിൽ ഏർപ്പെടുക) എന്നിവ പ്രകാരമാണ് അഞ്ച് പേർക്കെതിരെയും കേസെടുത്തത്. 2019നും 2023 ഓഗസ്റ്റ് 30 നും ഇടയിൽ പലതവണ മോഷണം നടന്നതായാണ് വിവരം.

Also read: CCTV Visuals| സ്വര്‍ണം വാങ്ങാനെത്തി, മൂന്ന് പവനുമായി കടന്നു: പ്രതിയെ തെരഞ്ഞ് പൊലീസ്

ഈ മാസമാണ്കോട്ടയം കറുകച്ചാലിലെ ജ്വല്ലറിയിൽ നിന്ന് യുവാവ് മൂന്ന് പവന്‍റെ മാല കവർന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ജ്വല്ലറിയിൽ കയറിയത്. മാല മോഷ്‌ടിച്ചതിന് ശേഷം യുവാവ് സ്ഥാപനത്തിന്‍റെ മുന്‍പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിൽ മാലയുമായി കടന്നുകളയുകയായിരുന്നു. പാമ്പാടിയിലും സമാനമായ മോഷണം നടന്നിരുന്നു.

ഫേസ്‌മാസ്‌ക് ധരിച്ചാണ് യുവാവ് കറുകച്ചാലിൽ മോഷണത്തിനായി എത്തിയത്. ഇയാൾ മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാലിലെ സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവ് ഡിസംബര്‍ ഏഴാം തിയതി ഇതേ ജ്വല്ലറിയില്‍ എത്തിയിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Also read: പാമ്പാടി ജ്വല്ലറി മോഷണം: ബിജെപി പ്രവർത്തകൻ പിടിയിൽ

പാമ്പാടിയിൽ നടന്ന മോഷണത്തിന്‍റെ അന്വേഷണത്തിൽ പ്രതിയെ ഈ മാസം 15ന് പിടികൂടിയിരുന്നു. ബിജെപി പ്രവര്‍ത്തകനായ കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് (26) പ്രതി. ഇയാൾ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് ഏഴാം വാർഡിൽ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. അജീഷ് തന്നെയാണ് കറുകച്ചാലിലും മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കൊവിഡ് കാലത്ത് തൊഴിൽ നഷ്‌ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാനുമുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് അജീഷ് പൊലീസിനോട് പറഞ്ഞത്.

ABOUT THE AUTHOR

...view details