ശ്രീനഗര്‍:ബാരാമുള്ളയിലെ പട്ടാന്‍ മേഖലയില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരര്‍ പിടിയില്‍. അഖിബ് മുഹമ്മദ് മിർ (27), ഡാനിഷ് അഹ് ദാർ (25)എന്നിവരാണ് പിടയിലായത്. ഭീകരരുടെ നീക്കത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലാകുന്നത്. ബാരാമുള്ള പോലീസ്, 29 രാഷ്ട്രീയ റൈഫിൾസ് (ആർആർ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
കശ്മീരില്‍ ആയുധങ്ങളും വെടിക്കോപ്പുകളുമായി രണ്ട് ഭീകരര്‍ പിടിയില്‍ - ഭീകരര്‍ പിടിയില്‍
രണ്ട് പിസ്റ്റള്‍ വെടിക്കോപ്പുകള്‍, രണ്ട് ചൈനീസ് പിസ്റ്റളുകള്‍, രണ്ട് പിസ്റ്റള്‍ മാഗ്, 10 വെടിമരുന്ന് പിസ്റ്റളുകള്‍, രണ്ട് ചൈനീസ് ഗ്രനേഡുകള്‍ എന്നിവ ഭീകരരില്‍ നിന്നും പിടിച്ചെടുത്തു
ആയുധങ്ങളും വെടിക്കോപ്പുകളുമായി രണ്ട് ഭീകരര്‍ പിടിയില്‍
ഇവരില്‍ നിന്ന് രണ്ട് പിസ്റ്റള്‍ വെടിക്കോപ്പുകള്‍, രണ്ട് ചൈനീസ് പിസ്റ്റളുകള്‍, രണ്ട് പിസ്റ്റള്‍ മാഗ്, 10 വെടിമരുന്ന് പിസ്റ്റളുകള്‍, രണ്ട് ചൈനീസ് ഗ്രനേഡുകള്‍ എന്നിവ സൈന്യം കണ്ടെടുത്തു.
also read: പുല്‍വാമ ഭീകരാക്രമണം; ശ്രീനഗര്‍ സ്വദേശിയടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു