അവന്തിപോര: ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദിക്ക് താമസ സൗകര്യം ഒരുക്കിയയാളെ ജമ്മു കശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇർഷാദ് അഹമ്മദ് റേഷിയാണ് അറസ്റ്റിലായത്. തീവ്രവാദികൾക്ക് സ്‌ഫോടകവസ്തുക്കൾ എത്തിച്ചതിനും താമസ സൗകര്യം നൽകിയതിനുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അഞ്ച് കിലോഗ്രാം കഞ്ചാവ് പൊടി, ബാറ്ററിയില്ലാത്ത വയർലെസ് സെറ്റ്, രണ്ട് വയർലെസ് ആന്‍റിന, ഒരു ഐഇഡി എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.
ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദിക്ക് താമസ സൗകര്യമൊരുക്കിയയാൾ പിടിയിൽ - JeM terrorist
തീവ്രവാദികൾക്ക് സ്‌ഫോടകവസ്തുക്കൾ എത്തിച്ചതിനും താമസ സൗകര്യം നൽകിയതിനുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്

ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദിക്ക് ഷെൽട്ടർ നൽകിയയാൾ പിടിയിൽ
ഇയാൾക്കെതിരെ ട്രാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദി താരിഖ് അഹമ്മദ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളിൽ നിന്ന് തോക്ക്, സ്‌ഫോടക വസ്‌തുക്കള്‍ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു.