ജയ്ഷ്-ഇ-മുഹമ്മദ് പ്രവർത്തകൻ അറസ്‌റ്റിൽ - delhi airport
പാകിസ്ഥാൻ തീവ്രവാദി വലീദ് ഭായിയുടെ സഹായിയായി ഇയാൾ പ്രവർത്തിച്ചിരുന്നതായി കുൽഗാം പൊലീസ് അറിയിച്ചു.
ജയ്ഷ്-ഇ-മുഹമ്മദ് പ്രവർത്തകൻ അറസ്‌റ്റിൽ
ന്യൂഡൽഹി: ജയ്ഷ്-ഇ-മുഹമ്മദ് പ്രവർത്തകൻ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്‌റ്റിലായി. തെക്കൻ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാര പ്രദേശത്ത് താമസിക്കുന്ന മുനിബ് സോഫിയാണ് അറസ്‌റ്റിലായത്. കഴിഞ്ഞ വർഷം കുൽഗാമിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ തീവ്രവാദി വലീദ് ഭായിയുടെ സഹായിയായി ഇയാൾ പ്രവർത്തിച്ചിരുന്നതായി കുൽഗാം പൊലീസ് അറിയിച്ചു.