ന്യൂഡൽഹി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
ഏപ്രിൽ, മെയ് സെഷനുകളുടെ തിയതികൾ ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങൾ എൻടിഎയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.