ന്യൂഡൽഹി:ജെഇഇ അഡ്വാൻസ് പരീക്ഷയുടെ തീയതിയും ഐഐടികളിൽ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡവും ജനുവരി ഏഴിന് വൈകിട്ട് ആറുമണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജെഇഇ അഡ്വാൻസ് 2021; തീയതി ജനുവരി ഏഴിന് പ്രഖ്യാപിക്കും - വിദ്യാഭ്യസ മന്ത്രി രമേശ് പൊഖ്രിയാൽ
ജെഇഇ മെയിൻ പരീക്ഷ 2021 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നാല് ഘട്ടങ്ങളായി നടത്തും
ജെഇഇ അഡ്വാൻസ് 2021 തീയതി ജനുവരി 7 ന് പ്രഖ്യാപിക്കും
ജെഇഇ മെയിൻ പരീക്ഷ 2021 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നാല് ഘട്ടങ്ങളായി നടത്തും. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2021 മെയ് നാല് മുതൽ ജൂൺ 10 വരെ നടത്തുമെന്നും ജൂലൈ പതിനഞ്ചിനകം ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.