ബെംഗളൂരു: കർണാടകയിലെ ഗോവധ നിരോധന നിയമത്തെ ജെഡിഎസ് പിന്തണയ്‌ക്കുന്നില്ലെന്ന് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച്ഡി ദേവഗൗഡ. കൗൺസിലിൽ ഗോവധ നിരോധന ബിൽ അവതരിപ്പിച്ചുകൊണ്ട് ബിജെപി സർക്കാർ സമൂഹത്തിൽ അശാന്തി സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ കൗൺസിൽ യോഗത്തിൽ ബില്ലിനെ ജെഡിഎസ് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ഗോവധ നിരോധന നിയമത്തെ പിന്തുണയ്‌ക്കുന്നില്ലെന്ന് ജെഡിഎസ് - ഗോവധ നിരോധന നിയമം
കൗൺസിൽ യോഗത്തിൽ ജെഡിഎസ് ബില്ലിനെ എതിർക്കുമെന്ന് ജെഡിഎസ് മേധാവി എച്ച്ഡി ദേവഗൗഡ
ഗോവധ നിരോധന നിയമം പിന്തണയ്‌ക്കുന്നില്ലെന്ന് ജെഡിഎസ്
ഇന്നാണ് കൗൺസിലിൽ ബിൽ അവതരിപ്പിക്കുന്നത്. ഡിസംബർ ഒമ്പതിന് നിയമസഭയിൽ ഗോവധ നിരോധന നിയമം പാസാക്കിയിരുന്നു. ഈ നിയമം അനുസരിച്ച് ഗോവധം നടത്തുന്നവര്‍ക്ക് ഏഴ് വർഷം തടവും അഞ്ച് ലക്ഷം വരെ പിഴയും ഈടാക്കും. 13 വയസിന് മുകളിൽ പ്രായമുള്ള പശുക്കളെ മാത്രമാണ് കൊല്ലാൻ അനുമതി. അനധികൃതമായി വിൽക്കുക, പശുക്കളെ കൊല്ലുക, സഞ്ചരിക്കാൻ ഉപയോഗിക്കുക എന്നിവ ശിക്ഷാർഹമാണ്. രോഗം ബാധിച്ച പശുക്കളെ കൊല്ലാമെന്നും കർണാടക മന്ത്രി ജെസി മധുസ്വാമി പറഞ്ഞു.