മൈസൂരു : ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ച് മൈസൂരു നഗരത്തിലെ നരസിംഹരാജ മണ്ഡലത്തില്‍ (Narasimharaja constituency) ജെഡിഎസ് ഭാരവാഹികൾ ഉൾപ്പെടെ 100 പേർ പാർട്ടിയിൽ നിന്ന് രാജിവച്ചു (JDS office bearers from Mysore resigned from JDS party). സംസ്ഥാന ജെഡിഎസ് സെക്രട്ടറിയായ അബ്‌ദുൾ ഖാദറിന്‍റെ (Abdul Khader) നേതൃത്വത്തിലുള്ള ഭാരവാഹികളാണ് ഇന്നലെ കൂട്ടരാജി സമർപ്പിച്ചത് (JDS leaders resignation).
'രാജ്യത്തുടനീളം ബിജെപിയും (BJP) ആർഎസ്എസും (RSS) മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് വിദ്വേഷ പ്രചരണം നടത്തുകയാണെന്ന് എല്ലാവർക്കും അറിയാം. മുസ്ലിം വോട്ടുകൾ വേണ്ടെന്ന് ബിജെപി നേതാക്കൾ തുറന്നടിച്ചു പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കർണാടകയിൽ ബിജെപിയുമായുള്ള ജെഡിഎസ് സഖ്യം തങ്ങളെയെല്ലാം വേദനിപ്പിച്ചു'- അബ്‌ദുൾ ഖാദർ പറഞ്ഞു (JDS BJP Alliance).
കുമാരസ്വാമിയോടും (Kumaraswamy) ദേവഗൗഡയോടും (Deve Gowda) തങ്ങൾക്ക് ബഹുമാനമുണ്ട്. അധികാര മോഹമില്ലെങ്കിൽ ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് സിഎം ഇബ്രാഹിം ഉടൻ രാജിവയ്ക്കണം. കഴിഞ്ഞ ബിജെപി സർക്കാരിന്‍റെ കാലത്ത് അവർ എന്തൊക്കെ പ്രശ്‌നമാണ് ഉണ്ടാക്കിയതെന്ന് അറിയാം. എന്നാൽ ഇപ്പോൾ നിങ്ങൾ വർഗീയ പാർട്ടിയുമായി കൂട്ടുകൂടി. അതുകൊണ്ട് നരസിംഹരാജ മണ്ഡലത്തിലെ ന്യൂനപക്ഷ നേതാക്കളും മതനിരപേക്ഷ ചിന്താഗതിക്കാരായ എല്ലാ പ്രവർത്തകരും രാജി സമർപ്പിക്കുകയാണ്. അടുത്തതായി ഏത് പാർട്ടിയിലേക്ക് പോകണമെന്ന് തങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും അബ്‌ദുൾ ഖാദർ കൂട്ടിച്ചേർത്തു.