നാസിക് : നാസിക്കിന് സമീപം ലഹാവിത്തിനും ദേവ്‌ലാലിക്കും ഇടയിൽ 11061 നമ്പര്‍ എൽ.ടി.ടി- ലോക്‌മാന്യ തിലക്- ജയ്‌നഗർ എക്‌സ്‌പ്രസിന്‍റെ 10 കോച്ചുകൾ പാളം തെറ്റി. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3.10 ഓടെയാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അപകടത്തിൽ പരിക്കേറ്റവർക്കായി ഭൂസാവലിൽ നിന്ന് മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ ട്രെയിനും, മൻമാഡിൽ നിന്ന് ദുരന്ത നിവാരണ സേനാ പ്രവർത്തകർ ഉൾപ്പെട്ട ട്രെയിനും, ഇഗത്പുരിയിൽ നിന്നുള്ള മെഡിക്കൽ വാനും സംഭവസ്ഥലത്തേക്ക് അയച്ചതായി സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു.