ലക്‌നൗ : ജയന്ത് ചൗധരിയെ രാഷ്‌ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) ദേശീയ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. പിതാവും ആർഎല്‍ഡി പ്രസിഡൻ്റുമായിരുന്ന അജിത് സിങ്ങിന്‍റെ നിര്യാണത്തെ തുടർന്നാണ് നടപടി. പാർട്ടി ദേശീയ എക്‌സിക്യുട്ടീവിലാണ് തീരുമാനം. അജിത് സിങ് മെയ് ആറിനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചൗധരി ചരൺ സിങ്, ചൗധരി അജിത് സിങ് എന്നിവരുൾപ്പെടെ നിരവധി പരിചയസമ്പന്നരായ പ്രവർത്തകർക്കൊപ്പം ജയന്ത് ചൗധരി പ്രവർത്തിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. പ്രതിസന്ധി ഘട്ടത്തിൽ ജയന്ത് ചൗധരിക്ക് സംഘടനയെ ശക്തിപ്പെടുത്താനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ.
ജയന്ത് ചൗധരി ആര്‍എല്‍ഡി ദേശീയ പ്രസിഡൻ്റ് : ചുമതല അജിത് സിങ്ങിന്‍റെ നിര്യാണത്തെ തുടർന്ന് - ജയന്ത് ചൗധരി
ജയന്ത് ചൗധരിക്ക് സംഘടനയെ ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയില്‍ ആർഎല്‍ഡി.
Also read: വിശാഖപട്ടണം എച്ച്.പി.സി.എല്ലിൽ വന്‍ അഗ്നിബാധ
കാർഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ കേന്ദ്ര സർക്കാർ ഉടൻ പരിഹാരം കാണണമെന്ന് ജയന്ത് ചൗധരി ആവശ്യപ്പെട്ടു. മെയ് 26 ന് നടക്കുന്ന മഹാപ്രതിഷേധത്തിനൊപ്പം പാര്‍ട്ടിയുണ്ടാകും. 2022 ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായി പാർട്ടി സജ്ജമാണ്. ടൗട്ടെ ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്കൊപ്പം നിൽക്കും. ടൗട്ടെ ചുഴലിക്കാറ്റിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.