തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജയം രവിയുടേതായി (Jayam Ravi) റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'സൈറന്‍' (Siren). നവാഗതനായ ആന്‍റണി ഭാഗ്യരാജ് (Antony Bhagyaraj) സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ റിലീസ് ചെയ്‌തു (Siren Teaser released). ജയം രവി, കീർത്തി സുരേഷ് (Keerthy Suresh), അനുപമ പരമേശ്വരൻ (Anupama Parameshwaran) എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ 1.40 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്.
ജയില്‍പുള്ളി ആയിരുന്നിട്ട് കൂടി ജയം രവിയുടെ കഥാപാത്രം ഒരു ദൗത്യത്തിന് പോകുന്നത് എങ്ങനെയെന്നാണ് ടീസറില്‍ ദൃശ്യമാകുന്നത്. ജയം രവിയുടെ കഥാപാത്രം ഉള്‍പ്പടെ ജയിലിലുള്ള 250 തടവുകാരും കൊലയാളികളാണ്. എന്നാല്‍ അവർ ചെയ്‌ത തെറ്റ് ഇല്ലാതാക്കാൻ അവർ എങ്ങനെ പദ്ധതിയിടുന്നു എന്നതാണ് ടീസറില്‍ കാണാനാവുക.
പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജയിൽ മോചിതനായ ആംബുലൻസ് ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ ജയം രവിക്ക്. കീര്‍ത്തി സുരേഷ് പൊലീസ് ഉദ്യോഗസ്ഥയായും പ്രത്യക്ഷപ്പെടുന്നു (Keerthy Suresh playing a cop). സമുദ്രക്കനി (Samuthirakani), യോഗി ബാബു (Yogi Babu), അഴകംപെരുമാൾ (Azhagamperumal) തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നേരത്തെ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരുന്നു. ജയം രവിയുടെ ഫസ്‌റ്റ് ലുക്കാണ് പുറത്തുവന്നത്. ഫസ്‌റ്റ് ലുക്കില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലായിരുന്നു ജയം രവി(Jayam Ravi in salt and pepper look). നടന്‍റെ കരിയറില്‍ ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ താരം സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നത്.