ജൗൻപൂർ:ഉത്തർപ്രദേശിൽ ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്‌ച നടക്കാനിരിക്കെ പ്രചാരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സിനിമ താരം ജയ ബച്ചൻ. യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ 'സ്റ്റാർ' പ്രചാരകയാണ് ജയ ബച്ചൻ.
യോഗിജീ... നിങ്ങൾ ഈ ജോലി അവസാനിപ്പിച്ച് ആശ്രമത്തിലേക്ക് തിരിച്ചുപോയി മെഡിറ്റേഷൻ ചെയ്യണം. ഇത് നിങ്ങൾക്ക് പറ്റിയ ജോലിയല്ല. എന്തിനാണ് നിങ്ങൾ ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചതായി നടിക്കുന്നത്? ഈ ഭാവം ഇനി ഇവിടെ പ്രവർത്തിക്കില്ല. ഇന്നത്തെ യുവാക്കൾ ഈ നടനത്തെ ഇനി സഹിക്കില്ലെന്നും ജയ ബച്ചൻ ആരോപിച്ചു.