കേരളം

kerala

ETV Bharat / bharat

ചോരമണക്കുന്ന ഛത്തീസ്‌ഗഡ് ; മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു - സിപിഐ

മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ന് കൊല്ലപ്പെട്ടത് മൂന്ന് ഡിസ്‌ട്രിക്‌റ്റ് റിസര്‍വ് ഗാര്‍ഡുകള്‍, സംസ്ഥാനത്ത് ഇതുവരെയുണ്ടായ മാവോയിസ്‌റ്റ് ആക്രമണങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Jawans dies in Maoist attack  Jawans dies in Maoist attack in Chhattisgarh  Maoist attack in Chhattisgarh  Security force officials dies in Maoist attack  Security force officials  Complete Maoist attack in Chhattisgarh  ചോരമണക്കുന്ന ചത്തീസ്‌ഗഡ്  മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍  മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു  മാവോയിസ്‌റ്റ് ആക്രമണങ്ങള്‍ ഇങ്ങനെ  ഡിസ്‌ട്രിക്‌റ്റ് റിസര്‍വ് ഗാര്‍ഡുകള്‍  മാവോയിസ്‌റ്റ്  റായ്‌പുര്‍  ചത്തീസ്‌ഗഡ്  സൈനികര്‍  മാവോയിസ്‌റ്റുകള്‍  ഉദ്യോഗസ്ഥര്‍  സിപിഐ ആഭിമുഖ്യമുള്ള മാവോയിസ്‌റ്റ് സംഘം  സിപിഐ  മാവോയിസ്‌റ്റ് സംഘം
മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

By

Published : Feb 25, 2023, 9:07 PM IST

റായ്‌പൂര്‍ :മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഡിസ്‌ട്രിക്‌റ്റ് റിസര്‍വ് ഗാര്‍ഡുകള്‍ (ഡിആര്‍ജി) കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ കുണ്ഡെ ജഗര്‍ഗുണ്ട പ്രദേശങ്ങളിലായി ഇന്നുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

സംസ്ഥാനത്ത് ഇത്തരത്തില്‍ ഇതുവരെയുണ്ടായ ഏറ്റുമുട്ടലുകളും ജീവഹാനികളും ഇങ്ങനെ :

നവംബര്‍ 29, 2003 :ഛത്തീസ്‌ഗഡിലെ സൗത്ത് ബസ്‌തര്‍ ജില്ലയിലെ ഗുഡ്ഡിപാല്‍, മോഡിപാല്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് (പിഡബ്ല്യുജി) എന്ന മാവോയിസ്‌റ്റ് സംഘം നടത്തിയ ആക്രമണമായിരുന്നു ഇത്. ഡിസംബര്‍ ഒന്നിന് നടക്കാനിരുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാജേന്ദ്ര പമ്പോയ്‌ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജാപൂര്‍ മണ്ഡലത്തിലേക്കെത്തുന്നതിന്‍റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ആക്രമണമുണ്ടായത്. അന്ന് പമ്പോയ്‌ രക്ഷപ്പെട്ടുവെങ്കിലും ഏഴ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാണന്‍ പൊലിഞ്ഞു.

ഫെബ്രുവരി 9, 2006 : മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മാവോയിസ്‌റ്റ് ആക്രമണമുണ്ടായി. ഛത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിലെ ഹിരൗലിയില്‍ പ്രവര്‍ത്തിച്ചിരുന്ന നാഷണല്‍ മിനറല്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ സ്‌റ്റോറിലേക്ക് മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്‌എഫ്) ഏഴ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റ ഏറ്റുമുട്ടലില്‍, മാവോയിസ്‌റ്റ് സംഘം സ്‌റ്റോളിലേക്ക് കടന്ന് 17 റൈഫിളുകളും 50 ടൺ അമോണിയം നൈട്രേറ്റും കൊള്ളയടിക്കുകയും ചെയ്‌തിരുന്നു.

മാര്‍ച്ച് 15, 2007 :ഛത്തീസ്‌ഗഡ് ആംഡ് ഫോഴ്‌സിലെ 16 ജവാന്മാരും, സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാരായ 39 പേരും ഉള്‍പ്പടെ കുറഞ്ഞത് 55 പേരുടെ ജീവനെടുത്ത ഏറ്റുമുട്ടലായിരുന്നു ബസ്‌തര്‍ ഡിവിഷന് കീഴിലെ ബിജാപൂരിലെ റാണി ബോദ്‌ലി ഗ്രാമത്തിലുണ്ടായത്. സിപിഐ ആഭിമുഖ്യമുള്ള മാവോയിസ്‌റ്റ് സംഘം നടത്തിയ ഈ ആക്രമണത്തില്‍ സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, എകെ-47 റൈഫിളുകള്‍, 303 റൈഫിളുകള്‍ ഉള്‍പ്പടെ 39 എണ്ണം സംഘം പൊലീസ് ക്യാമ്പില്‍ നിന്ന് മോഷ്‌ടിക്കപ്പെട്ടിരുന്നു.

നവംബര്‍ 4, 2007 : 100 പോര്‍ അടങ്ങുന്ന സിപിഐ ആഭിമുഖ്യമുള്ള മാവോയിസ്‌റ്റ് സംഘം ബിജാപൂർ ജില്ലയിലെ പമേഡു പൊലീസ് സ്‌റ്റേഷന് സമീപം നടത്തിയ ആക്രമണത്തില്‍ സുരക്ഷാസേനയിലെ 16 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. അതേസമയം കുഴിബോംബ് ആക്രമണത്തിന് ശേഷം ആരംഭിച്ച വെടിവയ്‌പ്പിലാണ് 16 ജവാന്മാരുടെ ജീവന്‍ പൊലിയുന്നത്.

ഒക്‌ടോബര്‍ 20, 2008 : ബിജാപൂർ ജില്ലയിലെ തന്നെ മോഡുപാല്‍, കോംപള്ളി എന്നിവയ്‌ക്ക് ഇടയിലായി വനത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തില്‍ സിപിഐ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 12 പാര മിലിട്ടറി ഉദ്യാഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആറ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഉച്ചയ്ക്ക്‌ 1.30 ഓടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഈ ആക്രമണം.

ജൂലൈ 12, 2009 : രാജ്‌നന്ദ്ഗാവ് ജില്ലയില്‍ സിപിഐ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പടെ 30 പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല 200 ഓളം മാവോയിസ്‌റ്റുകള്‍ ചേര്‍ന്നുള്ള ആക്രമണം കൂടിയായിരുന്നു ഇത്.

ജൂണ്‍ 29, 2010 :നാരായണ്‍പൂര്‍ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ സിആര്‍പിഎഫ് 39 ആം ബറ്റാലിയന്‍റെ 23 ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ ജാധാ ഗാട്ടിയില്‍ വച്ചായിരുന്നു ഈ ആക്രമണം.

ഈ വര്‍ഷം തന്നെ ഏപ്രില്‍ ആറിന് ആയിരത്തോളം സിപിഐ അനുകൂല മാവോയിസ്‌റ്റുകള്‍ ചേര്‍ന്ന് ദന്തേവാഡ ജില്ലയില്‍ നടത്തിയ ആക്രമണത്തില്‍ 75 സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്‌റ്റ് സാധ്യതാപ്രദേശമായ മുക്രാന വനത്തിലെ പരിശോധനയും പിന്നീട് റോഡ് പട്രോളിങ്ങും കഴിഞ്ഞ് മടങ്ങവെയാണ് ആക്രമണമുണ്ടാകുന്നത്. ഈ വര്‍ഷം മെയ്‌ എട്ടിന് ഉണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണശേഷം സേനയുടെ ബുള്ളറ്റ് പ്രൂഫ് വാഹനവും സംഘം മോഷ്‌ടിച്ചിരുന്നു.

തുടരെ തുടരെ ആക്രമണങ്ങള്‍ :2014 ഡിസംബര്‍ ഒന്നിന് 14 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്തതും, അതേവര്‍ഷം മാര്‍ച്ച് 11 ന് 15 സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തിയതുമായ മാവോയിസ്‌റ്റ് ആക്രമണങ്ങളും നടന്നിരുന്നു. 2017 മാര്‍ച്ച് 11ന് 11 സിആര്‍പിഎഫ് ജീവനക്കാരും ഈ വര്‍ഷം ഏപ്രില്‍ 24 ന് 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കുമാണ് മാവോയിസ്‌റ്റ് ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടത്.

പിന്നീട് 2018 മേയ്‌ 20 ന് ആറ് സുരക്ഷാ ജീവനക്കാരെ റോഡില്‍ ബോംബ് കുഴിച്ചിട്ട് കൊലപ്പെടുത്തി. 2020 മാര്‍ച്ച് 21 ന് 12 ഡിസ്‌ട്രിക്‌റ്റ് റിസര്‍വ് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 17 സുരക്ഷാ ജീവനക്കാരുടെയും ജീവനുകള്‍ മാവോയിസ്‌റ്റുകളെടുത്തിരുന്നു. 2021 ഏപ്രില്‍ മൂന്നിന് 22 സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത ഏറ്റുമുട്ടലും, 2022 ജൂണ്‍ 21 ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ അപഹരിക്കപ്പെട്ട സംഭവവുമുണ്ടായി. ഏറ്റവുമൊടുവില്‍ ഇന്നുണ്ടായ ആക്രമണത്തില്‍ മൂന്ന് സുരക്ഷാഭടന്‍മാര്‍ക്ക് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു.

ABOUT THE AUTHOR

...view details