ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജവാന്‍' (Jawan). റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകർക്കിടയിൽ ആകാംക്ഷയും വര്‍ധിക്കുകയാണ്.
ഓഗസ്‌റ്റ് 31നാണ് 'ജവാന്‍റെ' ട്രെയിലര്‍ റിലീസ് (Jawan trailer release) ചെയ്യുക. ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടതിന് പിന്നാലെ സിനിമയുടെ പ്രീ റിലീസ് ഇവന്‍റിന്‍റെ തീയതിയും പുറത്തുവിട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ചെന്നൈയിലെ സായി റാം എഞ്ചിനിയറിങ് കോളജില്‍ വച്ച് നാളെ വൈകിട്ട് നാല് മണിക്ക് 'ജവാന്‍റെ' പ്രീ റിലീസ് ചടങ്ങ് ആരംഭിക്കും (Jawan pre release event). തമിഴിലെ മുൻനിര താരങ്ങളും വിശിഷ്‌ട അതിഥികളും ചടങ്ങിൽ പങ്കെടുക്കും.
Shah Rukh Khan Social media post on Jawan pre release event : എക്‌സില്‍ 'ജവാന്‍റെ' പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു ഷാരൂഖ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'വണക്കം ചെന്നൈ, ഞാൻ വരുന്നു!!! സായി റാം എഞ്ചിനിയറിങ് കോളജിലെ എല്ലാ ജവാന്‍മാരും - പെൺകുട്ടികളും ആൺകുട്ടികളും തയ്യാറായിരിക്കുക... നിങ്ങളെ കാണുന്നതിൽ ഞാന്‍ ആവേശത്തിലാണ്! ആവശ്യപ്പെട്ടാല്‍ ഞാന്‍ ചെറുതായി നൃത്തം ചെയ്യാം. നാളെ വൈകുന്നേരം 3 മണിക്ക് കാണാം' -ഷാരൂഖ് ഖാന്‍ കുറിച്ചു.
Also Read:Karan Johar Cryptic Post 'ഞാന്‍ നൂറ്റാണ്ടിന്‍റെ ട്രെയിലര്‍ കണ്ടു'; നിഗൂഢമായ പോസ്‌റ്റുമായി കരണ്‍ ജോഹര്‍, ജവാനില്‍ കണ്ണുനട്ട് ആരാധകര്‍
ഷാരൂഖിന്‍റെ കുറിപ്പിന് പിന്നാലെ ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തി. 'രാജാവിനെ വരവേൽക്കാൻ ചെന്നൈ തയ്യാറാണ്' -എന്നാണ് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. 'റെഡി സർ! ജവാൻ തീർച്ചയായും നിങ്ങളുടെ ബ്ലോക്ക്ബസ്‌റ്റർ ആയിരിക്കും. ഞാന്‍ ആവേശഭരിതനാണ്. ലവ് യൂ' -മറ്റൊരാള്‍ കുറിച്ചു. 'ചെന്നൈയിലേയ്‌ക്ക് സ്വാഗതം സര്‍. കിംഗ് ഖാന്‍റെ പ്രസംഗത്തിനായി കാത്തിരിക്കുന്നു' -മറ്റൊരു ആരാധകന്‍ കുറിച്ചു.
സാധാരണ പ്രീ റിലീസ് പോലുള്ള പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന നയന്‍താര (Nayanthara) പോലും ഷാരൂഖ് ഖാനെ പിന്തുണച്ച് കൊണ്ട് 'ജവാന്‍' പ്രീ റിലീസില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായാണ് വിവരം. വിജയ് സേതുപതി (Vijay Sethupathi), സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ (Anirudh Ravichander), യോഗി ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
തെന്നിന്ത്യന്‍ ഹിറ്റ് സംവിധായകന്‍ അറ്റ്‌ലി (Atlee) 'ജവാനി'ലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ദീപിക പദുകോണ്‍ അതിഥി വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'ജവാന്‍' കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്‍റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിതരണാവകാശം സ്വന്തമാക്കിയത്.
തമിഴ്‌നാട്ടിൽ റെഡ് ജെയിന്‍റ് മൂവീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണര്‍ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്‌നര്‍ ആകുന്നു. ജവാന്‍ പ്രീ റിലീസിനെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പ്രതികരിച്ചു.
'ഷാരൂഖ് ഖാൻ ചെന്നൈയിൽ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങില്‍ സംഗീത സംവിധായകൻ അനിരുദ്ധിന്‍റെ ലൈവ് പരിപാടി ഉണ്ടാകും. സൗത്ത് ഇന്ത്യയിൽ ഷാരൂഖ് ഖാന് വേണ്ടി ഗംഭീര വരവേൽപ്പാണ് ഞങ്ങൾ ഒരുക്കുന്നത്' -കൃഷ്‌ണമൂർത്തി പറഞ്ഞു.
Also Read:Sha rukh khan Jawan Movie New Song ജവാൻ ട്രെയിലറിനു മുൻപ് ഷാരൂഖിന്‍റെ സാംപിൾ വെടിക്കെട്ട്, തകര്‍പ്പൻ ഡാൻസ് നമ്പറുമായി പുതിയ ഗാനരംഗം