കേരളം

kerala

ETV Bharat / bharat

Jawan multifaceted poster 'ഓരോ മുഖത്തിനും പിന്നിലും ഒരു ലക്ഷ്യം ഉണ്ട്': നീതിയുടെ പല മുഖങ്ങൾ പങ്കുവച്ച് ഷാരൂഖ് ഖാന്‍ - ഷാരൂഖ്

SRK unveils Jawan new poster: ജവാനിലെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍. ചിത്രത്തിലെ ഷാരൂഖിന്‍റെ അഞ്ച് ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ അടങ്ങുന്നതാണ് പോസ്‌റ്റര്‍

SRK unveils Jawan new poster  Jawan new poster  SRK unveils  SRK  Jawan multifaceted poster  ഓരോ മുഖത്തിനും പിന്നിലും ഒരു ലക്ഷ്യം ഉണ്ട്  മള്‍ട്ടിഫെയിസ് പോസ്‌റ്ററുമായി ഷാരൂഖ് ഖാന്‍  ഷാരൂഖ് ഖാന്‍  ജവാന്‍റെ മള്‍ട്ടിഫെയിസ് പോസ്‌റ്റര്‍  Shah Rukh Khan  ജവാൻ  ഷാരൂഖ്  നയന്‍താര
Jawan multifaceted poster

By ETV Bharat Kerala Team

Published : Aug 25, 2023, 10:38 PM IST

പ്രേക്ഷകര്‍ നാളേറെയായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിങ് ഖാന്‍ (Shah Rukh Khan) ചിത്രമാണ് 'ജവാൻ' (Jawan). റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. റിലീസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ, ആരാധകര്‍ക്കിടയില്‍ ആവേശം പരത്തി 'ജവാന്‍' ടീമും അണിയറപ്രവര്‍ത്തകരും രംഗത്ത്.

ജവാന്‍ പുതിയ അപ്‌ഡേറ്റുമായി ഷാരൂഖ് ഖാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ എത്തിയിരിക്കുകയാണ്. ജവാനിലെ മള്‍ട്ടി ഫെയിസ്‌ പോസ്‌റ്ററാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്‍റെ അഞ്ച് ഗെറ്റപ്പുകള്‍ അടങ്ങുന്ന മോഷന്‍ പോസ്‌റ്ററാണ് ഷാരൂഖ് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Also Read:Jawan first song| 1000 നര്‍ത്തകര്‍ക്കൊപ്പം തകര്‍ത്താടി ഷാരൂഖ് ഖാന്‍; ജവാന്‍ ആദ്യം ഗാനം പുറത്ത്

പോസ്‌റ്ററിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'ഇതാണ് തുടക്കം.. നീതിയുടെ പല മുഖങ്ങൾ... ഇവ അമ്പുകളാണ്... കവചം ഇനിയും വരാന്‍ ഇരിക്കുന്നതേ ഉള്ളു... സമയം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ. അത് സ്വയം എന്തൊക്കെയോ ചോദിക്കുന്നു.... ഇനിയും ഉത്തരം കിട്ടാനുണ്ട്.' -ഇപ്രകാരമാണ് ഷാരൂഖ് കുറിച്ചത്.

അടുത്തിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജവാനിലെ 'ചലേയ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഷാരൂഖിന്‍റെയും നയൻതാരയുടെയും നൃത്തച്ചുവടുകളാല്‍ സമ്പന്നമായിരുന്നു 'ചലേയ' ഗാനം. അനിരുദ്ധിന്‍റെ മനോഹര സംഗീതത്തില്‍ അരിജിത് സിങ്, ശിൽപ റാവു എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്.

ഷാരൂഖിന്‍റെയും അരിജിത് സിങിന്‍റെയും കൂട്ടായ്‌മയില്‍ മനോഹരമായൊരു റൊമാന്‍റിക് ഗാനമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഹൃദയസ്‌പർശിയായ മെലഡിയിലൂടെ റൊമാൻസിന്‍റെ രാജാവായി ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ തിരികെ എത്തുകയാണ്. ഫറാ ഖാൻ ആയിരുന്നു ഈ ഗാനത്തിന് കൊറിയോഗ്രാഫി ഒരുക്കിയത്.

Also Read:Jawan Song| പ്രണയജോഡികളായി ഷാരൂഖ് ഖാനും നയന്‍താരയും; ജവാനിലെ ചലേയ ഗാനം പുറത്ത്

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര നായികയായി എത്തുമ്പോള്‍, തമിഴ് താരം വിജയ്‌ സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നു. അതിഥി വേഷത്തില്‍ ദീപിക പദുകോണും ചിത്രത്തിൽ എത്തും. കൂടാതെ പ്രിയാമണി, സന്യ മൽഹോത്ര, റിധി ദോഗ്ര എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്.

'പഠാന്' ശേഷം 2023ലെ ഷാരൂഖിന്‍റെ രണ്ടാമത്തെ റിലീസാണ് 'ജവാൻ'. ബോക്‌സോഫിസില്‍ നിരവധി റെക്കോഡുകൾ തകർത്ത ഷാരൂഖിന്‍റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് 'പഠാൻ'. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 'പഠാൻ' തിയേറ്ററുകളില്‍ എത്തിയത്.

സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ (Rajkumar Hirani) 'ഡുങ്കി' (Dunki) ആണ് ഷാരൂഖിന്‍റെ മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ തപ്‌സി പന്നു (Taapsee Pannu) ആണ് ഷാരൂഖിന്‍റെ നായികയായി എത്തുന്നത്. അതേസമയം സിനിമയുടെ ഔദ്യോഗിക റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read:Jawan | മൊട്ടയടിച്ച് കൈയ്യില്‍ തോക്കുമായി മാസ് ലുക്കില്‍ ഷാരൂഖ് ; 'ജവാന്‍' പുതിയ പോസ്‌റ്റര്‍

ABOUT THE AUTHOR

...view details