കേരളം

kerala

ETV Bharat / bharat

Jawan Movie Advance Booking: ഓപ്പണിംഗില്‍ രണ്ടാമതും 100 കോടി ഹിറ്റടിക്കാന്‍ കിംഗ് ഖാൻ; ബോളിവുഡിന് ഇത് പുതുചരിത്രം - first Indian actor with two Rs 100 cr worldwide

Jawan preparing for an unprecedented opening ഇതുവരെ ഒരു ഇന്ത്യൻ സിനിമയും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ഒരു ഓപ്പണിംഗിന് കളമൊരുക്കുകയാണ് ഷാരൂഖ് ഖാന്‍റെ റിലീസിനൊരുങ്ങുന്ന 'ജവാന്‍'

jawan advance booking  jawan pre sale  jawan box office  jawan box office updates  jawan advance booking updates  jawan vs pathaan advance booking  Shah Rukh Khan jawan box office  shah rukh khan latest news  jawan release  Jawan pre sales in overseas  Jawan trailer  jawan advance booking records  Jawan box office records  shah rukh khan box office records  Jawan preparing for an unprecedented opening  ഷാരൂഖ് ഖാന്‍റെ റിലീസിനൊരുങ്ങുന്ന ജവാന്‍  ജവാന്‍  ഷാരൂഖ് ഖാന്‍  രണ്ട് 100 കോടി ഓപ്പണിംഗ് നേടുന്ന  ബോളിവുഡിലെ ആദ്യത്തെ നടന്‍ ആകാന്‍ കിംഗ് ഖാൻ  കിംഗ് ഖാൻ  കിംഗ് ഖാന്‍റെ മറ്റൊരു ബ്ലോക്ക്‌ബസ്‌റ്റര്‍  ജവാന്‍ അഡ്വാന്‍സ് ബുക്കിംഗ്  SRK to become first Indian actor  SRK  first Indian actor with two Rs 100 cr worldwide  first Indian actor with two Rs 100 cr
SRK to become first Indian actor with two 100 crore

By ETV Bharat Kerala Team

Published : Sep 4, 2023, 4:51 PM IST

2023ലെ ഷാരൂഖ് ഖാന്‍റെ രണ്ടാമത്തെ ചിത്രം (Shah Rukh Khan second outing for 2023) 'ജവാന്‍' റിലീസിനൊരുങ്ങുകയാണ്. ജവാന്‍റെ അഡ്വാൻസ് ബുക്കിംഗ്, ബോളിവുഡ് കിംഗ് ഖാന്‍റെ മറ്റൊരു ബ്ലോക്ക്‌ബസ്‌റ്റര്‍ ലോഡിംഗിനെ കുറിച്ച്‌ സൂചന നല്‍കുകയാണ്. സെപ്റ്റംബർ ഒന്നിന് ജവാന്‍റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം 'ജവാന്‍', താരത്തിന് പുതിയൊരു വ്യക്തിഗത നേട്ടം കൂടി ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുക്കൂട്ടല്‍. 'പഠാനി'ലൂടെ ഈ വർഷം ഗംഭീര തുടക്കം കുറിച്ച ഷാരൂഖ്, തുടര്‍ച്ചയായി രണ്ടാമതും 100 കോടിയുടെ ഓപ്പണിംഗ് കലക്ഷന്‍ നേടുന്ന നടനാകാനുള്ള തയ്യാറെടുപ്പിലാണ്.

Jawan Advance Booking:അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ജവാന്‍' ഹിന്ദി പതിപ്പിന്‍റെ 5,41,126 ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിച്ചു. ഇതിലൂടെ 15.59 കോടി രൂപ ചിത്രം കലക്‌ട് ചെയ്‌തു. സിനിമയുടെ തമിഴ് പതിപ്പിന്‍റെ 19,899 ടിക്കറ്റുകൾ വിറ്റഴിച്ചപ്പോള്‍, തെലുഗു പതിപ്പിന് വിറ്റഴിച്ചത് 16,230 ടിക്കറ്റുകളാണ്. ഇതോടെ ഇന്ത്യയിൽ അഡ്വാൻസ് ബുക്കിംഗിലൂടെ 'ജവാന്‍' ആകെ നേടിയത് 16.93 കോടി രൂപയാണ്.

Jawan pre sales in overseas:അതേസമയം, വിദേശ വിപണിയിലും 'ജവാന്‍' മികച്ച വരുമാനം നേടുകയാണ്. മധ്യവാരത്തിലാണ് 'ജവാന്‍' റിലീസിന് എത്തുന്നതെങ്കിലും യുകെയില്‍ ആദ്യ ദിനം തന്നെ 'ജവാന്‍', 'പഠാനെ' തോല്‍പ്പിക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റ് നിഷിത് ഷായുടെ വിലയിരുത്തല്‍.

'ജവാൻ അഡ്വാൻസ് ബുക്കിംഗിൽ യുകെയിൽ വൻ നേട്ടമാണ്. ട്രെയിലര്‍ റിലീസിന് ശേഷം ചിത്രം വന്‍ വിജയം കൈവരിച്ചു. നിലവിൽ 1,15,000 യൂറോയുടെ പ്രീ സെയില്‍സാണ് ജവാന് ലഭിച്ചിരിക്കുന്നത്. പഠാന്‍ ആദ്യ ദിനം നേടിയ 3,20,000 യൂറോയുടെ സെയില്‍സിനെ എളുപ്പത്തില്‍ മറികടന്ന് ഏറ്റവും വലിയ ഓപ്പണിംഗ് നേടാന്‍ ജവാന് കഴിയും. ഇതൊരു മധ്യവാര റിലീസ് ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.' - നിഷിത് ഷാ പറഞ്ഞു.

Jawan SRK second 100cr and worldwide opener:'പഠാന്' ശേഷമുള്ള ഷാരൂഖിന്‍റെ മറ്റൊരു 100 കോടിയുടെ ഓപ്പണിംഗിന് വഴിയൊരുക്കുകയാണ് 'ജവാന്‍റെ' അമ്പരപ്പിക്കുന്ന പ്രീ സെയിൽസ് എന്നും നിഷിത് അവകാശപ്പെട്ടു. ഷായുടെ പ്രവചനങ്ങൾ ശരിയായാല്‍, രണ്ടാമതും 100 കോടി രൂപയുടെ വേള്‍ഡ്‌വൈഡ് ഓപ്പണിംഗ് കലക്ഷന്‍ നേടുന്ന ബോളിവുഡിലെ ആദ്യത്തെ നടനായി കിംഗ് ഖാൻ മാറും. 'പഠാനും' 'ജവാനും' ഒരേ വർഷം റിലീസ് ചെയ്യുന്നു എന്നതും ഈ നേട്ടത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കും.

Jawan trailer and music reception:അതേസമയം, 'ജവാന്‍റെ' പ്രമോഷണൽ തന്ത്രങ്ങള്‍ പ്രേക്ഷകർക്കിടയിൽ ആകാംക്ഷയും ആവേശവും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓഗസ്‌റ്റ് 31ന് പുറത്തിറങ്ങിയ 'ജവാന്‍' ട്രെയിലറിന് യൂട്യൂബില്‍ മാത്രം 41 ദശലക്ഷത്തിലധികം വ്യൂസ് നേടി. അനിരുദ്ധ് രവിചന്ദറുടെ സംഗീതത്തില്‍ പിറന്ന 'സിന്ദാബന്ദ'യ്‌ക്ക് 64 ദശലക്ഷത്തിലധികം വ്യൂസും, 'ചലേയ' ഗാനത്തിന് 55 ദശലക്ഷത്തിലധികം വ്യൂസും നേടി.

About Jawan:അറ്റ്‌ലി സംവിധാനം ചെയ്‌ത 'ജവാനി'ൽ തെന്നിന്ത്യയിലെ രണ്ട് വലിയ താരങ്ങളായ നയൻതാരയും വിജയ് സേതുപതിയും അണിനിരക്കുന്നു എന്നത് സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്. അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നതും സിനിമയില്‍ ആകർഷണമാകും. കൂടാതെ പ്രിയാമണി, സന്യ മൽഹോത്ര, റിധി ദോഗ്ര തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read:Ask SRK Replies Viral : 'കമല്‍ ദയാലു, നയന്‍താര സുന്ദരി' ; കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് ചോദിച്ചയാള്‍ക്ക് ഷാരൂഖിന്‍റെ ഉഗ്രന്‍ മറുപടി

ABOUT THE AUTHOR

...view details