കേരളം

kerala

ETV Bharat / bharat

Jawan Celebration At Burj Khalifa : ഒടുവില്‍ ആ ദിവസം വന്നെത്തി, ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷാരൂഖും ജവാനും ; ആരവമുയര്‍ത്തി ആരാധകര്‍ - ജവാന്‍ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍

Jawan trailer at Burj Khalifa : ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ഷാരൂഖ് ഖാന്‍റെയും ജവാന്‍റെയും പോസ്‌റ്ററുകൾ തിളങ്ങി. ഇതുകണ്ട് ആവേശം അടക്കാനാവാതെ ആരാധകര്‍...

Jawan celebration at Burj Khalifa  Shah Rukh Khan  Shah Rukh Khan fans  Shah Rukh Khan jawan  jawan trailer  srk  nayanthara  ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷാരൂഖും ജവാനും  ശാന്തത പാലിക്കാന്‍ ആവാതെ ആരാധകര്‍  ബുര്‍ജ് ഖലീഫ  Jawan trailer at Burj Khalifa  ഷാരൂഖ് ഖാന്‍റെയും ജവാന്‍റെയും പോസ്‌റ്ററുകൾ  ഷാരൂഖ് ഖാന്‍  നയന്‍താര  ജവാന്‍  ജവാന്‍ ട്രെയിലര്‍ റിലീസ്  ജവാന്‍ ട്രെയിലര്‍ ലോഞ്ച്  ജവാന്‍ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍  ബുര്‍ജ് ഖലീഫ
Jawan celebration at Burj Khalifa

By ETV Bharat Kerala Team

Published : Sep 1, 2023, 2:07 PM IST

Updated : Sep 1, 2023, 2:24 PM IST

ഷാരൂഖ് ഖാന്‍ - നയൻതാര എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന (Shah Rukh Khan Nayanthara movie Jawan) 'ജവാൻ' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് (Jawan trailer release) ചെയ്‌തു. ബുർജ് ഖലീഫയിൽ 'ജവാന്‍' ട്രെയിലർ (Jawan Celebration at Burj Khalifa) അനാച്ഛാദനം ചെയ്യുകയായിരുന്നു.

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ 'ജവാന്‍' ട്രെയിലര്‍ കാണാന്‍ ആരാധകര്‍ തടിച്ചുകൂടി. ഇതോടെ ആരാധകര്‍ക്ക് ശാന്തത പാലിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്‌ച പുറത്തിറങ്ങിയ ട്രെയിലര്‍ മണിക്കൂറുകൾക്കകം തന്നെ യൂട്യൂബിൽ 4.5 ദശലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ഹിന്ദിയിലേത് 3.1 ദശലക്ഷം പേരും തമിഴിലേത് 8.75 ലക്ഷം പേരും തെലുങ്കിലേത് 576,000 പേരുമാണ് കണ്ടത്.

Also Read:Vijay Sethupathi took revenge on SRK 'ഒടുവിൽ ഞാൻ പ്രതികാരം ചെയ്‌തു'; കിങ് ഖാനോടുള്ള പ്രതികാരം തീർത്ത കഥയുമായി വിജയ്‌ സേതുപതി

ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാനെ (King Khan) കൂടാതെ നയൻതാര, വിജയ് സേതുപതി (Vijay Sethupathi), യോഗി ബാബു (Yogi Babu), പ്രിയാമണി (Priyamani) എന്നിവരുൾപ്പടെ തെന്നിന്ത്യയിലെ ഏറ്റവും വലിയ താരങ്ങൾ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനാല്‍ 'ജവാന്‍' ഒരു പാന്‍ ഇന്ത്യന്‍ റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത് (Jawan has been hailed as Pan Indian release).

'ജവാന്‍' ട്രെയിലർ റിലീസിന് മുമ്പ് ഇന്‍സ്‌റ്റഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് നയന്‍താര ആരാധകരെ അദ്‌ഭുതപ്പെടുത്തിയിരുന്നു. നടി 'ജവാന്‍' ട്രെയിലര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. 'പ്രിയ ഷാരൂഖ് ഖാനൊപ്പമുള്ള എന്‍റെ ആദ്യ സിനിമ. ഈ സിനിമയ്‌ക്ക് പിന്നില്‍ ഒരുപാട് സ്നേഹവും, അഭിനിവേശവും, കഠിനാധ്വാനവും ഉണ്ട്. നിങ്ങള്‍ക്ക് ഈ ചിത്രം ഇഷ്‌ടപ്പെടും.എല്ലായ്‌പ്പോഴും സ്‌നേഹം ചൊരിയുക. 'ജവാന്‍' ട്രെയിലര്‍... 2023 സെപ്‌റ്റംബര്‍ 7ന് തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ജവാന്‍ റിലീസ് ചെയ്യും' - നയന്‍താര കുറിച്ചു.

Also Read:SRK On Jawan Pre Release Event 'തമിഴ്‌ സിനിമയുമായി ഞാന്‍ പ്രണയത്തിലാണ്'; ജവാന്‍ പ്രീ റിലീസ് ഇവന്‍റില്‍ ഷാരൂഖ് ഖാന്‍

ട്രെയിലർ ലോഞ്ചിന് മുമ്പ്, ഓഗസ്‌റ്റ് 31ന് രാത്രി 9 മണിക്ക് ബുർജ് ഖലീഫയിൽ 'ജവാൻ' ആഘോഷങ്ങള്‍ നടക്കുമെന്ന് ഷാരൂഖ് ഖാന്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. 'ഓഗസ്‌റ്റ് 31ന് രാത്രി 9 മണിക്ക് 'ജവാന്‍' ട്രെയിലര്‍ എത്തുന്നു. നിങ്ങള്‍ എന്നോടൊപ്പം ആഘോഷിക്കൂ. കാരണം പ്രണയമാണ് ലോകത്തെ ഏറ്റവും മനോഹരമായ വികാരം. അതിനാൽ സ്നേഹത്തിന്‍റെ നിറമായ ചുവപ്പ് ധരിക്കൂ. എന്ത് പറയുന്നു? റെഡി അല്ലേ' - ഷാരൂഖ് കുറിച്ചു.

Last Updated : Sep 1, 2023, 2:24 PM IST

ABOUT THE AUTHOR

...view details