കേരളം

kerala

ETV Bharat / bharat

Jawan Box Office Collection | 400 കോടിക്ക് അടുത്ത് ജവാന്‍ ; എട്ടാം ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Jawan closer to 400 crore : ആഗോള ബോക്‌സ്‌ ഓഫിസില്‍ ജവാന്‍ 600 കോടി നേടിയതിന് പിന്നാലെ ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസില്‍ ചിത്രം 400 കോടി കലക്‌ട്‌ ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍

Jawan  Jawan box office collection day 8  Jawan box office  Jawan 8 day box office  Shah Rukh Khan  Shah Rukh Khan jawan box office  Shah Rukh Khan in jawan  jawan earnings  Jawan crosses 600 crore club  Jawan Box Office Collection  Jawan Gross Collection  400 കോടിക്ക് അടുത്ത് ജവാന്‍  വാന്‍  ജവാന്‍ 600 കോടി നേടി  Jawan closer to 400 crore
Jawan Box Office Collection

By ETV Bharat Kerala Team

Published : Sep 14, 2023, 4:11 PM IST

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ഏറ്റവും പുതിയ റിലീസ് 'ജവാന്' (Jawan) തുടക്കം മുതലേ തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ പ്രത്രീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ നിരാശരാക്കിയില്ല. മാത്രമല്ല ബോക്‌സ്‌ ഓഫിസിലും ചിത്രം കൊടുങ്കാറ്റായി മാറി.

Jawan crosses 600 crore club: പ്രദര്‍ശന ദിനം മുതല്‍ 'ജവാന്‍', ബോളിവുഡിലെ എക്കാലത്തെയും റെക്കോഡുകള്‍ തകര്‍ത്തെറിയുകയാണ്. ഇന്ത്യന്‍ ബോക്‌സ്‌ ഓഫിസില്‍ 350 കോടി രൂപ നേടിയ ശേഷവും, അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം കാണാനായി ടിക്കറ്റ് കൗണ്ടറുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുകയാണ്. ആഗോളതലത്തിൽ 'ജവാന്‍' 600 കോടി രൂപയുടെ നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് (Jawan Box Office Collection).

Also Read:Atlee First Choose Samantha Instead Of Nayanthara ജവാനില്‍ നയന്‍താരയ്‌ക്ക് പകരം അറ്റ്‌ലി ആദ്യം സമീപിച്ചത് സാമന്തയെ?

Jawan Box Office Collection: സെപ്‌റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രദര്‍ശന ദിനത്തില്‍ എല്ലാ ഭാഷകളിലുമായി നേടിയത് 75 കോടി രൂപയാണ്. രണ്ടാം ദിനത്തില്‍ 53.23 കോടി രൂപയും മൂന്നാം ദിനത്തില്‍ 77.83 കോടി രൂപയും ചിത്രം നേടി. നാലാം ദിനത്തില്‍ 80 കോടി രൂപയുടെ കലക്ഷനും ചിത്രം നേടിയിരുന്നു. ഒറ്റ ദിനം കൊണ്ട് ഇത്രയധികം കലക്ഷന്‍ നേടുന്ന ബോളിവുഡിലെ ആദ്യ ചിത്രമെന്ന ചരിത്ര നേട്ടവും ജവാന്‍ സ്വന്തമാക്കിയിരുന്നു.

Jawan Gross Collection: എന്നാല്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം 'ജവാന്‍' കലക്ഷനില്‍ നേരിയ ഇടിവുണ്ടായി. അഞ്ചാം ദിനത്തില്‍ 30.5 കോടി രൂപയും, ആറാം ദിനത്തില്‍ 27.22 കോടി രൂപയും ചിത്രം നേടിയിരുന്നു. റിലീസ് ചെയ്‌ത് എട്ടാം ദിനത്തില്‍ കിംഗ് ഖാന്‍ ചിത്രം ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് 19.36 കോടി രൂപയാണ്. ഇതോടെ 387.74 കോടി രൂപയാണ് 'ജവാന്‍' ഇതുവരെ സ്വന്തമാക്കിയത്.

Also Read:Nayanthara Beats SRK : കിംഗ് ഖാനെ വെട്ടി നയന്‍താര മുന്നില്‍ ; തങ്കമേ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് വിഘ്‌നേഷ്

ഒരേസമയം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് 'ജവാന്‍' റിലീസിനെത്തിയത്. ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.

ഷാരൂഖ് ഖാനെ കൂടാതെ തെന്നിന്ത്യൻ സൂപ്പര്‍ താരങ്ങളായ നയൻതാര, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് താരം ദീപിക പദുകോണും സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു.

Also Read:SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

'ജവാന്‍' വിജയക്കുതിപ്പിന് പിന്നാലെ ചിത്രത്തെയും ഷാരൂഖ് ഖാനെയും അഭിനന്ദിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്‌എസ് രാജമൗലിയും കിംഗ് ഖാനെ പ്രശംസിച്ചെത്തിയിരുന്നു (SS Rajamouli Praises King Khan). 'ബോക്‌സ്‌ ഓഫിസിലെ ബാദ്ഷാ' എന്നാണ് ഷാരൂഖ് ഖാനെ രാജമൗലി വിശേഷിപ്പിച്ചത്. ബോളിവുഡിൽ ചരിത്രം കുറിക്കാന്‍ കാരണമായ സംവിധായകന്‍ അറ്റ്‌ലി കുമാറിനെയും രാജമൗലി അഭിനന്ദിച്ചിരുന്നു.

ABOUT THE AUTHOR

...view details