കേരളം

kerala

ETV Bharat / bharat

Jawan Box Office Collection Day 5: ബോക്‌സോഫിസില്‍ ജവാന്‍ തരംഗം; ഈ വര്‍ഷം 300 കോടി കടക്കുന്ന 3-ാമത്തെ ബോളിവുഡ് ചിത്രമാകുമെന്ന് റിപ്പോര്‍ട്ട് - 300 കോടി ചിത്രങ്ങള്‍

Jawan Movie Collection: ജവാന്‍റെ അഞ്ചാം ദിന ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. തിയേറ്ററുകളില്‍ എത്തിയത് മുതല്‍ ഷാരൂഖ് ഖാന്‍റെ ജവാന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

Jawan  Jawan box office collection day 5  Jawan box office  Shah Rukh Khan  Shah Rukh Khan in Jawan  Shah Rukh Khan Jawan day 5 box office collection  Shah Rukh Khan films  ബോക്‌സ്‌ ഓഫീസില്‍ കുതിച്ചുയര്‍ന്ന് ജവാന്‍  ജവാന്‍  Jawan Collection  ജവാന്‍റെ അഞ്ചാം ദിന ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ഷാരൂഖ് ഖാന്‍റെ ജവാന്‍ റെക്കോഡുകള്‍  ഷാരൂഖ് ഖാന്‍റെ ജവാന്‍  ഷാരൂഖ് ഖാന്‍  കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍  300 കോടി ക്ലബ്ബ് ചിത്രങ്ങള്‍  300 കോടി ചിത്രങ്ങള്‍  300 crore movies
Jawan Box Office Collection Day 5

By ETV Bharat Kerala Team

Published : Sep 11, 2023, 11:07 AM IST

കിംഗ് ഖാന്‍ഷാരൂഖ് ഖാനും (Shah Rukh Khan) ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയും (Nayanthara) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ അറ്റ്‌ലി കുമാര്‍ (Atlee Kumar) ചിത്രം ജവാന്‍ ബോക്‌സോഫിസില്‍ നാലാം ദിനവും അവിശ്വസനീയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ബോളിവുഡ് സിനിമ ചരിത്രത്തില്‍ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ കലക്ഷന്‍ എന്ന റെക്കോഡും 'ജവാന്‍' അതിന്‍റെ നാലാം ദിനത്തില്‍ സ്വന്തമാക്കി.

നാലാം ദിനത്തില്‍ എല്ലാ ഭാഷകളിലുമായി ജവാന്‍ ഇന്ത്യയില്‍ നിന്നും 80 കോടിയിലധികം രൂപയാണ് കലക്‌ട്‌ ചെയ്‌തത്. ജവാന്‍ അഞ്ചാം ദിവസം 300 കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: Atlee First Choose Samantha Instead Of Nayanthara ജവാനില്‍ നയന്‍താരയ്‌ക്ക് പകരം അറ്റ്‌ലി ആദ്യം സമീപിച്ചത് സാമന്തയെ?

സെപ്‌റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്തിയ 'ജവാന്‍' നാലാം ദിവത്തില്‍ 80.5 കോടി രൂപയുടെ കലക്ഷൻ നേടിയ ശേഷം, ചിത്രം അഞ്ചാം ദിനത്തില്‍ വെറും 30 കോടി രൂപ നേടിയേക്കാം എന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ കണക്കുക്കൂട്ടല്‍. ഷാരൂഖ് ഖാന്‍റെ ആക്ഷൻ ത്രില്ലർ പ്രദര്‍ശന ദിനത്തില്‍ 75 കോടി രൂപയുടെ കലക്ഷനാണ് നേടിയത്. ഒരു ബോളിവുഡ് സിനിമയുടെ എക്കാലത്തെയും ഉയർന്ന ഓപ്പണിങ് കലക്ഷനാണിത്.

പ്രദര്‍ശനത്തിന്‍റെ രണ്ടാം ദിനത്തില്‍ 53.23 കോടി രൂപയും, മൂന്നാം ദിവത്തില്‍ 77.83 കോടി രൂപയും, നാലാം ദിനത്തില്‍ 80.5 കോടി രൂപയും നേടി കിംഗ് ഖാൻ ചിത്രം ബോളിവുഡില്‍ ആധിപത്യം പുലര്‍ത്തുന്നു. കണക്കുക്കൂട്ടലുകള്‍ പ്രകാരം അഞ്ചാം ദിവസം ചിത്രം 30 കോടി രൂപ നേടിയാല്‍, ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ 'ജവാന്‍' അഞ്ചാം ദിനത്തില്‍ 316.56 കോടി രൂപ നേടിയേക്കും. ഇതോടെ 'പഠാനും', 'ഗദര്‍ 2'നും ശേഷം 2023ൽ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമായി 'ജവാൻ' മാറും.

Also Read:SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും (Gauri Khan) ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ് (Red Chillies Entertainment) നിര്‍മിച്ച 'ജവാൻ' ഷാരൂഖിന്‍റെയും അറ്റ്‌ലിയുടെയും ആദ്യ സഹകരണമാണ്. ഷാരൂഖ് ഖാന്‍റെയും അറ്റ്‌ലിയുടെയും ആദ്യ സഹകരണം തന്നെ ബ്ലോക്ക്‌ബസ്‌റ്റര്‍ ആണെന്ന് ചുരുങ്ങിയ ദിനം കൊണ്ട് തെളിയിച്ചിരിക്കുകയാണ്.

മുന്‍നിര തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയും 'ജവാനി'ല്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അറ്റ്‌ലിയെ കൂടാതെ നയൻതാരയുമായും, വിജയ് സേതുപതിയുമായുള്ള ഷാരൂഖ് ഖാന്‍റെ ആദ്യ സഹകരണം കൂടിയാണ് 'ജവാന്‍'. സന്യ മൽഹോത്ര, റിദ്ധി ദോഗ്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു എന്നിവരും ചിത്രത്തില്‍ അണിനിരന്നു. ദീപിക പദുക്കോൺ ജവാനില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.

Also Read:Shah Rukh Khan Jawan Ott Release കിങ് ഖാന്‍റെ ജവാന്‍ ഒടിടിയില്‍ എന്നെത്തും?

ABOUT THE AUTHOR

...view details