ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ റെക്കോഡുകള്‍ കൊയ്യുകയാണ് (Jawan is storming at the box office). സെപ്‌റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫിസില്‍ കുതിച്ചുയരുകയാണ്.
തിയേറ്ററുകളിലെത്തി ഒമ്പത് ദിനം പിന്നിടുമ്പോള്‍ ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസില്‍ 400 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഒമ്പതാം ദിനത്തില്‍ ചിത്രം 20.61 രൂപയാണ് ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത്. ഇതോടെ 442.49 കോടി രൂപയാണ് 'ജവാന്‍' ഇതുവരെ ഇന്ത്യയില്‍ നിന്നും വാരിക്കൂട്ടിയത്.
അതേസമയം ആഗോളതലത്തില്‍ ചിത്രം 700 കോടിയുടെ നാഴികക്കല്ലും പിന്നിട്ടു. എന്നാല്‍ പത്താം ദിനത്തില്‍ ചിത്രം ഇന്ത്യന്‍ ബോക്‌സോഫിസിൽ 50 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുക്കൂട്ടലുകള്‍. 'ജവാന്‍' അതിന്‍റെ പത്താം ദിനത്തില്‍ 32 കോടി രൂപ നേടാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Jawan witnessing a remarkable journey at box office: ഇന്ത്യയില്‍ നിന്നും 400 കോടി നേടിയ ശേഷം ബോക്‌സോഫിസില്‍ പുതിയ റെക്കോഡുകള്‍ സൃഷ്‌ടിക്കാനൊരുങ്ങുകയാണ് 'ജവാന്‍'. റിലീസ് ചെയ്‌ത് ചിത്രം, രണ്ടാം ആഴ്‌ചയിലേക്ക് കടക്കുമ്പോള്‍, കലക്ഷന്‍റെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ അറ്റ്‌ലി കുമാര്‍ - ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലൊരുങ്ങിയ 'ജവാന്‍' വീണ്ടും ചരിത്രം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ (Jawan will once again create history).