കേരളം

kerala

ETV Bharat / bharat

Jawan Advance Booking വിദേശ വിപണിയില്‍ 1.75 കോടി വാരി ജവാന്‍; നേട്ടം ഇന്ത്യയില്‍ ബുക്കിങ് ആരംഭിക്കുമ്പോള്‍ - കിംഗ് ഖാന്‍ ഷാരൂഖ്‌ ഖാന്‍

Jawan overseas advance booking ട്രെയിലര്‍ റിലീസിന് പിന്നാലെ ജവാന്‍റെ അഡ്വാന്‍സ് ബുക്കിങ് വിദേശത്ത് റെക്കോഡുകള്‍ സൃഷ്‌ടിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇന്നാണ് ബുക്കിങ് ആരംഭിച്ചത്

Jawan advance booking  SRK  shah rukh khan  jawan pre booking in india  entertainment  bollywood  salaar  Jawan overseas advance booking  Jawan pre booking in India starts  Salaar overseas advance booking  Jawan set to hit theatres on September 7  Fans excited with Jawan trailer  വിദേശ വിപണയില്‍ കോടികള്‍ വാരി ജവാന്‍  ജവാന്‍  ജവാന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശത്ത്  ജവാന്‍റെ അഡ്വാന്‍സ് ബുക്കിംഗ്  കിംഗ് ഖാന്‍ ഷാരൂഖ്‌ ഖാന്‍  Salaar advance booking
Jawan advance booking

By ETV Bharat Kerala Team

Published : Sep 1, 2023, 9:22 PM IST

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ്‌ ഖാന്‍റെ (Shah Rukh Khan) 'ജവാൻ' (Jawan trailer) ട്രെയിലറിന് മികച്ച സ്വീകരണം ലഭിച്ച ശേഷം ഇപ്പോള്‍ എല്ലാ കണ്ണുകളും സിനിമയുടെ അഡ്വാൻസ് ബുക്കിങ് കണക്കുകളിലേയ്‌ക്കാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓഗസ്‌റ്റ് 28 വരെയുള്ള അഡ്വാന്‍സ് ബുക്കിങില്‍ (Jawan overseas advance booking) 1.75 കോടി രൂപയാണ് വിദേശ വിപണിയില്‍ നിന്നും 'ജവാന്‍' നേടിയത്.

അതേസമയം, 4.14 കോടി രൂപയാണ് വിദേശ വിപണിയില്‍ (Salaar overseas advance booking) പ്രഭാസ് ചിത്രം 'സലാര്‍' ഓഗസ്‌റ്റ് 30 വരെ നേടിയത്. പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന 'സലാറി'ല്‍ (Prabhas starrer Salaar) പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran), ശ്രുതി ഹാസൻ (Shruti Haasan), ജഗപതി ബാബു (Jagapathi Babu) എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും.

Also Read:SRK On Jawan Pre Release Event 'തമിഴ്‌ സിനിമയുമായി ഞാന്‍ പ്രണയത്തിലാണ്'; ജവാന്‍ പ്രീ റിലീസ് ഇവന്‍റില്‍ ഷാരൂഖ് ഖാന്‍

പ്രശാന്ത് നീൽ (Prashanth Neel) സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ നിര്‍മാണം, ഹോംബാലെ ഫിലിംസാണ് (Hombale Films). ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം ഒരു മാഫിയ ബോസിന്‍റെ കഥയാണ് പറയുന്നത്. സെപ്‌റ്റംബര്‍ 28നാണ് 'സലാര്‍' തിയേറ്ററുകളില്‍ എത്തുന്നത്.

ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം 'ജവാന്‍' സെപ്‌റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തുക (Jawan set to hit theatres on September 7). റിലീസിന് ഏഴ് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു 'ജവാന്‍റെ' ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് തന്നെ 'ജവാന്‍' ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി (Jawan Trailer on trending) മാറിയിരുന്നു.

Also Read:Vijay Sethupathi took revenge on SRK 'ഒടുവിൽ ഞാൻ പ്രതികാരം ചെയ്‌തു'; കിങ് ഖാനോടുള്ള പ്രതികാരം തീർത്ത കഥയുമായി വിജയ്‌ സേതുപതി

ബിഗ് സ്‌ക്രീനില്‍ ഇതുവരെ കാണാത്ത വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ 'ജവാന്‍' ട്രെയിലറിലെത്തിയ ഷാരൂഖ് ഖാന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ട്രെയിലറിലെ ഷാരൂഖിന്‍റെ അത്യുഗ്രന്‍ ആക്ഷൻ രംഗങ്ങള്‍ കണ്ട് ആരാധകരുടെ ആവേശം വര്‍ധിച്ചു (Fans excited with Jawan trailer). ട്രെയിലര്‍ കണ്ട ശേഷം സിനിമയുടെ റിലീസിനായി ഇനി ഏഴ് ദിവസം കാത്തിരിക്കേണ്ടിവരുമെന്ന ബുദ്ധിമുട്ടിലാണ് ആരാധകര്‍.

തുടര്‍ന്ന്, 'ജവാന്‍' ഷോയ്‌ക്കായുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള തിരക്കിലാണ് ആരാധകര്‍. നേരത്തെ, ബുക്ക്‌ മൈ ഷോയിലൂടെ 'ജവാന്‍റെ' അഡ്വാൻസ് ടിക്കറ്റുകൾ വിൽപന നടത്തിയിരുന്നു. അതേസമയം സെപ്‌റ്റംബര്‍ ഒന്ന് മുതലാണ് ഇന്ത്യയില്‍ 'ജവാന്‍റെ' അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്നത് (Jawan pre booking in India starts) എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഹൈദരാബാദ്, ഡൽഹി, ചെന്നൈ തുടങ്ങിയ ഇടങ്ങളില്‍ എപ്പോള്‍ ബുക്കിങ് ആരംഭിക്കും എന്നതില്‍ വ്യക്തതയില്ല. അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രത്തിൽ ഷാരൂഖ് ഖാനെ കൂടാതെ നയന്‍താര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും അഭിനയിക്കുന്നുണ്ട്.

Also Read:Jawan Celebration At Burj Khalifa : ഒടുവില്‍ ആ ദിവസം വന്നെത്തി, ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷാരൂഖും ജവാനും ; ആരവമുയര്‍ത്തി ആരാധകര്‍

ABOUT THE AUTHOR

...view details