ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan) ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ നാളെ (സെപ്‌റ്റംബര്‍ 7) പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയും സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് (Jawan Advance Booking) പൊടിപൊടിക്കുകയാണ്.
'ജവാന്‍റെ' പ്രദര്‍ശന ദിനത്തിനായുള്ള അഡ്വാൻസ് ബുക്കിങ് കണക്കുകൾ, ബോളിവുഡ് സിനിമകളുടെ മുൻ റെക്കോഡുകളെല്ലാം തകർത്തെറിയുമെന്നാണ് പ്രതീക്ഷകള്‍. ഷാരൂഖ് ഖാൻ ചിത്രം അതിന്‍റെ ആദ്യ ദിനത്തിനായി, ഏകദേശം ഒരു ദശലക്ഷം ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റഴിച്ചതായാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പറയുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം, 'ജവാന്‍' സിനിമയുടേതായി ഇതുവരെ ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചു. ഇതിലൂടെ ഇന്ത്യയിൽ നിന്നും 26.45 കോടി ഗ്രോസ് കലക്ഷന്‍ ചിത്രം നേടി. ഹിന്ദിയില്‍ 8,45,594 ടിക്കറ്റുകളും, ഐമാക്‌സ് സ്‌ക്രീനിംഗിനായി 14,683 ടിക്കറ്റുകളും 'ജവാന്‍' സിനിമയുടേതായി വിറ്റഴിച്ചു.
'ജവാന്‍' അഡ്വാന്‍സ് ബുക്കിംഗുമായി ബന്ധപ്പെട്ട് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലൻ എക്‌സില്‍ (ട്വിറ്റര്‍) പോസ്‌റ്റ് പങ്കുവച്ചു. 'ജവാന്‍ ആദ്യ ദിനം അഡ്വാന്‍സ് ടിക്കറ്റ് വില്‍പ്പനയിലൂടെ 7 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലുമായി 20 കോടി രൂപയുടെ ഗ്രോസ് കലക്ഷന്‍ നേടുകയും ചെയ്‌തു. പ്രദര്‍ശന ദിനത്തില്‍ ചിത്രം കാണാന്‍, ദേശീയ മൾട്ടിപ്ലക്‌സുകളില്‍ മാത്രം മൂന്ന് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു.' -മനോബാല വിജയബാലൻ കുറിച്ചു.
ടിക്കറ്റ് കണക്കുകളും മനോബാല എക്‌സില്‍ പങ്കുവച്ചു-
ദേശീയ മൾട്ടിപ്ലെക്‌സുകള്‍: പിവിആര്‍ - 1,51,278
ഐനോക്‌സ് - 1,06,297
സിനിപോളിസ് - 52,615