ഡെറാഡൂൺ :'ബുള്ളി ഭായ്' ആപ്പ് വഴി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ച കേസില്‍ പടിയിലായ 18 കാരി ശ്വേത സിങ്ങിനോട് കരുണ കാണിക്കണമെന്ന് പ്രശസ്‌ത ബോളിവുഡ് ഗാന രചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍. താന്‍ ചെയ്ത കുറ്റത്തിന്‍റെ വ്യാപ്തി കുട്ടിക്ക് മനസിലാക്കി കൊടുത്ത് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ബുള്ളി ഭായ് ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം, കൊറോണക്കാലത്ത് ക്യാന്‍സര്‍ ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെട്ട 18 കാരിയാണെങ്കില്‍ സ്ത്രീകളോ മറ്റാരെങ്കിലുമോ സമീപിച്ച് അവള്‍ ചെയ്‌ത കുറ്റത്തിന്‍റെ വ്യാപ്‌തി മനസ്സിലാക്കിക്കൊടുക്കണം. കരുണ കാണിക്കുകയും പൊറുക്കുകയും വേണം' - ജാവേദ് അക്തര്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കേസില്‍ മൂന്നുപേര്‍ പൊലീസ് പിടിയിലായത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്നാണ് 18 കാരി അറസ്റ്റിലായത്. ഉത്തരാഖണ്ഡ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് മറ്റുള്ളവര്‍ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ആപ്പ് വഴി ലൈംഗികച്ചുവയോടെ പ്രചരിപ്പിച്ചതിനെതിരെയായിരുന്നു കേസ്.