കേരളം

kerala

ETV Bharat / bharat

രാഹുൽ ഇന്ത്യക്കാരെ അപമാനിക്കുന്നു; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രകാശ് ജാവദേക്കർ - പ്രകാശ് ജാവദേക്കർ

രാഹുൽ ഉത്തരേന്ത്യയിലുള്ള ഇന്ത്യക്കാരെ അപമാനിക്കുകയാണെന്നും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് നിരവധി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു

രാഹുൽ ഗാന്ധി വിവാദത്തിൽ  രാഹുൽ ഗാന്ധി വിവാദ പ്രസ്താവന  rahul gandhi remark  MP in north remark  prakash javedekhar  പ്രകാശ് ജാവദേക്കർ  ഐശ്വര്യ കേരള യാത്ര
രാഹുൽ ഇന്ത്യക്കാരെ അപമാനിക്കുന്നു; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രകാശ് ജാവദേക്കർ

By

Published : Feb 24, 2021, 5:09 PM IST

ന്യൂഡൽഹി: ഉത്തരേന്ത്യൻ ജനങ്ങളെ കുറിച്ചുള്ള പരാമർശത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വിവാദത്തിൽ. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്.

രാഹുൽ ഉത്തരേന്ത്യയിലുള്ള ഇന്ത്യക്കാരെ അപമാനിക്കുകയാണെന്നും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് നിരവധി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു. വിഭജിച്ച് ഭരിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇന്ത്യക്കാരെ അപമാനിക്കുന്നത് രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട വിനോദമാണ്. ഇന്ത്യക്കാർ ആരും രാഹുൽ ഗാന്ധിയുടെ അടിമകൾ അല്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.

15 വര്‍ഷം താൻ ഉത്തരേന്ത്യയിൽ എംപിയായിരുന്നു. തനിക്ക് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമായിരുന്നു പരിചയമുണ്ടായിരുന്നത്. കേരളത്തിലേക്ക് എത്തിയപ്പോള്‍ ഏറെ പുതുമകളുണ്ടായിരുന്നു. ആളുകള്‍ക്ക് പ്രശ്നങ്ങളെപ്പറ്റി അറിയാൻ താത്പര്യമുണ്ടെന്ന് മനസ്സിലായി. ഉപരിപ്ലവമായല്ല, പ്രശ്നങ്ങളുടെ വിശദാംശങ്ങളിൽ ആളുകള്‍ തത്പരരാണ്. കേരളത്തെയും വയനാടിനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അടുത്തിടെ വിദ്യാര്‍ഥികളോടു പറഞ്ഞിരുന്നു. ഇതു വെറുമൊരു ഇഷ്ടമല്ല, നിങ്ങളുടെ രാഷ്ട്രീയ രീതികളോടുള്ള ഇഷ്ടമാണ്. കേരളത്തിലെ ജനങ്ങൾ ബുദ്ധിപരമായാണ് രാഷ്ട്രീയത്തെ സമീപിക്കുന്നത്. താൻ ഉന്മേഷത്തിന് വേണ്ടിയാണ് കേരളത്തിൽ വന്നതെന്നും രാഹുൽ ഗാന്ധി കേരള യാത്രക്കിടെ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ABOUT THE AUTHOR

...view details