ലഖ്‌നൗ: ഉത്തർപ്രദേശിൽ മസ്‌തിഷ്‌ക ജ്വരം, ജപ്പാൻ ജ്വരം തുടങ്ങിയ രോഗങ്ങൾ നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ചേർന്ന് ജപ്പാൻ ജ്വരം 95 ശതമാനം നിയന്ത്രണത്തിലാക്കിയെന്നും അടുത്ത വർഷത്തോടെ ജപ്പാൻ ജ്വരം പൂർണമായും സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ ജ്വര പ്രതിരോധ വാക്‌സിൻ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മസ്‌തിഷ്‌ക ജ്വരം, ജപ്പാൻ ജ്വരം തുടങ്ങിയ രോഗങ്ങൾ നിയന്ത്രണത്തിലായെന്ന് യോഗി ആദിത്യനാഥ് - UP news
ജപ്പാൻ ജ്വരം 95 ശതമാനം നിയന്ത്രണത്തിലാക്കിയെന്നും അടുത്ത വർഷത്തോടെ ജപ്പാൻ ജ്വരം പൂർണമായും സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു
മസ്‌തിഷ്‌ക ജ്വരം, ജപ്പാൻ ജ്വരം തുടങ്ങിയ രോഗങ്ങൾ നിയന്ത്രണത്തിലായെന്ന് യോഗി ആദിത്യനാഥ്
കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത്തരം രോഗങ്ങളെ വരുതിയിൽ നിർത്താൻ സാധിക്കുകയുള്ളൂവെന്നും വിവിധ വകുപ്പുകൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചിലൂടെയാണ് ഈ നേട്ടം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. മസ്‌തിഷ്‌ക ജ്വരത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ഗോരഖ്‌പൂരിൽ 2019ൽ നിരവധി കുട്ടികളാണ് മരണമടഞ്ഞത്. 2017ൽ ജപ്പാൻ ജ്വരം, മസ്‌തിഷ്‌ക ജ്വരം തുടങ്ങിയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ 'ദസ്തഖ്' പ്രോജക്‌ട് ആരംഭിച്ചത്.