ചെന്നൈ :തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ഭക്തി ഗാനമാലപിച്ച് പ്രശസ്‌ത ജാപ്പനീസ് നടി മിയ സാകി മസൂമി. ഇന്നലെയാണ് നടിയും സംഘവും തമിഴ്‌നാട്ടിലെ മയിലാടുദുരൈയിലെത്തിയത്. മയൂരനാഥ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയ നടി ക്ഷേത്രത്തില്‍ പ്രത്യേക അഭിഷേകവും നടത്തി.
തുടര്‍ന്ന് ദാരുമപുരം അദീനത്തിലെത്തി, ദേശിക ജ്ഞാനസംബന്ധ പരമാചാര്യരെ കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് ക്ഷേത്രത്തില്‍ തമിഴ് ഭക്തിഗാനമാലപിക്കുകയും ചെയ്‌തു. ക്ഷേത്രം ഭാരവാഹികള്‍ മിയ സാകിക്ക് മുരുകന്‍റെ പ്രതിമ സമ്മാനിച്ചു.
തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ഭക്തിഗാനം ആലപിച്ച് ജാപ്പനീസ് നടി മിയ സാകി മസൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് ഭാഷയെ കുറിച്ച് കേട്ടറിഞ്ഞ നടി ആ സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു. മത വിശ്വാസങ്ങളെ കുറിച്ചും ജീവിത രീതികളെ കുറിച്ചും പഠിച്ച് അത് പിന്‍തുടരുകയും ചെയ്‌തു. തമിഴ്നാട് ശൈലിയില്‍ നടി ജപ്പാനിലെ സ്വന്തം സ്ഥലത്ത് നെല്‍ കൃഷിയും ആരംഭിച്ചു.
പൂര്‍ണമായും ജൈവ രീതിയിലാണ് കൃഷി നടത്തിയത്. വിളവെടുത്ത നെല്ല് അരിയാക്കി കൊണ്ട് വന്ന നടി ആദിന ഗുരുവിന് കാണിക്കയായി സമര്‍പ്പിച്ചു. തമിഴ് ഭാഷാസംസ്‌കാരത്തില്‍ താന്‍ ആകൃഷ്‌ടയായെന്നും അതേക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് മനസമാധാനം ലഭിക്കാന്‍ തുടങ്ങിയതെന്നും നടി പറഞ്ഞു.