ടോക്കിയോ:ബഹിരാകാശ യാത്രകള്‍ക്കുള്ള ഇന്ധനങ്ങള്ക്കിനി കനത്ത വില നല്‍കേണ്ടി വരില്ല. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ മാറ്റത്തിന് തിരികൊളുത്താവുന്ന കണ്ടുപിടുത്തവുമായി ശാസ്ത്ര ലേകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഇന്റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ്. കമ്പനി ആദ്യമായി വികസിപ്പിച്ചെടുത്ത റോക്കറ്റ് എന്ജിന് പ്രവര്‍ത്തിപ്പിക്കുന്നത് ചാണകത്തില്‍ നിന്ന് വേര്‍തിരിച്ച മീഥൈന്‍ വാതകം ഉപയോഗിച്ചാണ്. Japanese engineers have successfully test-fired a space rocket engine which runs on Cow Dung
ഇന്റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി വികസിപ്പിച്ച എന്‍ജിന്റെ ആദ്യ പരീക്ഷണം ഹൊക്കൈഡാമോ ബഹിരാകാശ കേന്ദ്രത്തില്‍ നടന്നു. ചാണകം പത്ത് സെക്കന്റോളം കത്തിച്ച ശേഷമുയര്‍ന്ന വാതകം ഉപയോഗിച്ചാണ് എന്‍ജിന്റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് നടന്നത്. ഈ മാസം ഏഴിനായിരുന്നു ഈ പരീക്ഷണം. ദ്രവീകൃത ഓക്സിജന്‍ ഓക്സിഡൈസറായി ഉപയോഗിച്ച് ചാണകത്തില്‍ നിന്നെടുക്കുന്ന ദ്രവീകൃത ബയോ മീഥൈന്‍ ഇന്ധനമായി കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചാണ് ഈ എന്ജിന് പ്രവര്‍ത്തിപ്പിക്കുക. കോസ്മൊസ് എന്ജിന് എന്ന് പേരിട്ടിരിക്കുന്ന ഈ എന്ജിന് സീറോ റോക്കറ്റിന് വേണ്ടിയാണ് വികസിപ്പിച്ചിരിക്കുന്നത്.
2025ലാകും സീറോ റോക്കറ്റ് ആദ്യമായി ഉപഗ്രഹവും വഹിച്ച് യാത്ര പുറപ്പെടുക. 105 അടി നീളവും 7.5 അടി വ്യാസവും ഉള്ള റോക്കറ്റാണിത്. 800 കിലോ ഭാരവാഹക ശേഷിയും ഇതിനുണ്ട്. ഭൂമിയുടെ ഏറ്റവും താഴ്ന്ന ഭ്രമണ പഥത്തിലായിരിക്കും സീറോ റോക്കറ്റ് ബഹിരാകാശ പേടകത്തെ വിക്ഷേപിക്കുക. ഹൊക്കൈഡാമോ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാകും വിക്ഷേപണം. സ്പേസ് എക്സ് കമ്പനിയുടെ മെര്ലിന് എഞ്ചിനുകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ പരകിഷ്കരിച്ചാണ് കോസ്മോസ് എഞ്ചിനിലും ഉപയോഗിച്ചിരിക്കുന്നത്. ജാപ്പനീസ് ബഹിരാകാശ പര്യവേഷണ ഏജന്‍സി JAXA ജാക്സായും ടോക്കിയോ സര്‍വകലാശാലയും ആയി സഹകരിച്ചാണ് ഇതിന്റെ പിന്റില്‍ ഇഞ്ചക്റ്റര്‍ തയ്യാറാക്കിയത്.
മീഥേന്‍ ഇന്ധനമാക്കിയുള്ള റോക്കറ്റ് വിക്ഷേപണം ഇതാദ്യമല്ലെങ്കിലും ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മീഥേന്‍ വാതകം അടിസ്ഥാനമാക്കി റോക്കറ്റ് അയക്കാമെന്ന് തെളിയിക്കപ്പെടുന്നത് ഇതാദ്യമാണ്. റോക്കറ്റില്‍ ദ്രവീകൃത ഇന്ധനം ഉപയോഗിച്ച് ഏഷ്യയില്‍ ആദ്യമായി റോക്കറ്റ് വിക്ഷേപണം നടത്തുന്ന വാണിജ്യ സ്ഥാപനം തങ്ങളാണെന്ന് ഇന്റര്‍സ്റ്റെല്ലര്‍ ടെക്നോളജീസ് അവകാശപ്പെടുന്നു. മോമോ എഫ് 3 സബ് ഓര്‍ബിറ്റല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇവര്‍ വിക്ഷേപണം നടത്തുന്നത്.