ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും ഏറെ പ്രസക്‌തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സ്ഥിരതയ്ക്കും ക്ഷേമത്തിനും ഇന്ത്യ-ജപ്പാൻ ബന്ധം നിര്‍ണായകമാണ്.
നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുക എന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ കൈസൻ അക്കാദമിയും സെൻ ഗാർഡനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകളുടെ ബന്ധം
ബാഹ്യ പുരോഗതിക്കൊപ്പം തന്നെ ആഭ്യന്തര പുരോഗതിക്കും സമാധാനത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധവും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള പങ്കാളിത്തം ശക്തമായിട്ടുണ്ട്.