ടോക്കിയോ: ജപ്പാനിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി (Japan Earthquake: Indian Embassy sets up emergency control room). സഹായങ്ങൾക്കായി ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര കോൺടാക്‌റ്റ് നമ്പറുകൾ നൽകുകയും ചെയ്‌തു. 2024 ജനുവരി ഒന്നിന് ഉണ്ടായ ഭൂകമ്പത്തോടും സുനാമിയോടുമനുബന്ധിച്ച് സഹായത്തിനായി ബന്ധപ്പെടാൻ എംബസി എമർജൻസി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇനിപ്പറയുന്ന എമർജൻസി നമ്പറുകളും ഇ-മെയിലും സഹായത്തിനായി ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. (helpline numbers)
- +81-80-3930-1715 (യാക്കൂബ് ടോപ്‌നോ)
- +81-70-1492-0049 (അജയ് സേത്തി)
- +81-80-3214-4734 (ഡിഎൻ ബർൺവാൾ)
- +81-80-6229-5382 (എസ് ഭട്ടാചാര്യ)
- +81-80-3214-4722 (വിവേക് രതി)
- sscons.tokyo@mea.gov.in
- offseco.tokyo@mea.gov.in
യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) പ്രകാരം മധ്യ ജപ്പാനിൽ ഇന്ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി (Earthquake in Japan in the magnitude of 7.5 and tsunami warning issued).. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പും നൽകി. ഉച്ചതിരിഞ്ഞ് ജപ്പാന്‍റെ പടിഞ്ഞാറൻ തീരത്ത് ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളുടെ പരമ്പരയെ തുടർന്ന് ജപ്പാനിലെ ഇഷികാവ പ്രിഫെക്‌ചറിൽ 1.2 മീറ്ററിലധികം ഉയരമുള്ള സുനാമി തിരമാലകൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.