ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറൻസ് അധ്യക്ഷനും എംപിയുമായ ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ എൻസി നേതാക്കളുടെ യോഗം ചേര്‍ന്നു. നാളെ(ജൂണ്‍ 24) പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് നേതാക്കളുടെ കൂടിക്കാഴ്‌ച. ജൂണ്‍ 24നാണ് സര്‍വകക്ഷിയോഗം.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ച ചേര്‍ക്കുന്നത്. ജമ്മു കശ്മീരിലെ 14 മുഖ്യധാരാ പാര്‍ട്ടികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി മേധാവികളെ ആഭ്യന്തര സെക്രട്ടറി നേരിട്ടാണ് ബന്ധപ്പെട്ടത്. പ്രധാനമന്ത്രിക്ക് പുറമെ, ആഭ്യന്ത്ര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന്‍റെ അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.