ശ്രീനഗര്‍:ജമ്മു കശ്മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. റംബാൻ ജില്ലയിലെ ഖോനി നല്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്‍റെ 40 മീറ്ററോളം ഉള്ളിലാണ് അപകടം.
ജമ്മു കശ്മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു - റംബാൻ തുരങ്കപാത അപകടം
അപകടത്തില്‍പ്പെട്ട മൂന്ന് പേരെ ഇന്നലെ (19 മെയ്) തന്നെ പുറത്തെടുത്തിരുന്നു
ഒന്‍പത് പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ സേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ക്യുആർടി എന്നീ സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വ്യാഴാഴ്‌ച രാത്രിയോടെയാണ് റംബാൻ ജില്ലയിൽ ഖൂനി നല്ലയ്ക്ക് സമീപം ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നുവീണ് 13 പേര്‍ കുടുങ്ങിയത്.
More read: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ തുരങ്കം തകർന്നു; 13 തൊഴിലാളികൾ കുടങ്ങിക്കിടക്കുന്നു