ജമ്മു കശ്‌മീരിൽ 471 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ജമ്മു കശ്‌മീർ കൊവിഡ് കണക്ക്
5,087 പേരാണ് നിലവിൽ ജമ്മു കശ്‌മീരിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്
ജമ്മു കശ്‌മീരിൽ 471 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 471 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,09,854 ആയി. അഞ്ച് പേർ കൂടി മരിച്ചതോടെ ആകെ മരണനിരക്ക് 1,685 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 5,087 സജീവ കൊവിഡ് കേസുകളാണുള്ളത്. ജമ്മു കശ്‌മീരിൽ 1,03,082 പേരാണ് ഇതുവരെ രോഗമുക്തരായത്.