ശ്രീനഗർ: ശ്രീനഗറിൽ ലഷ്‌കറെ ത്വയ്യിബ തീവ്രവാദിയെ ജമ്മു കശ്‌മീർ പൊലീസ് വധിച്ചു. ക്രീസ്‌ബൽ പാൽപോറ സംഗം പ്രദേശത്ത് വച്ച് ലഷ്‌കറെ ത്വയ്യിബ തീവ്രവാദി ആദിൽ പരെയെയാണ് പൊലീസ് സംഘം ഏറ്റുമുട്ടലിൽ വധിച്ചത്. ശ്രീനഗറിൽ കൊല്ലപ്പെട്ട പൊലീസുകാരായ ഗുലാം ഹസൻ ദാർ, സൈഫുള്ള ഖാദ്രി എന്നിവരുടെ മരണത്തിൽ ആദിൽ പരെയ്‌ക്ക് പങ്കുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു.
ശ്രീനഗറിൽ ലഷ്‌കറെ ത്വയ്യിബ തീവ്രവാദിയെ വധിച്ച് ജമ്മു കശ്‌മീർ പൊലീസ് - തീവ്രവാദി കൊല്ലപ്പെട്ടു
പൊലീസുകാരായ ഗുലാം ഹസൻ ദാർ, സൈഫുല്ല ഖാദ്രി എന്നിവരെ കൊലപ്പെടുത്തിയ തീവ്രവാദിയെയാണ് ജമ്മു കശ്‌മീർ പൊലീസ് വധിച്ചത്
ശ്രീനഗറിൽ ലഷ്‌കറെ ത്വയിബ തീവ്രവാദിയെ വധിച്ച് ജമ്മു കശ്‌മീർ പൊലീസ്
ഇതോടെ ജമ്മു കശ്‌മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ച തീവ്രവാദികളുടെ എണ്ണം അഞ്ചായി. ഈ വർഷം കശ്‌മീരിൽ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ എണ്ണം 100 ആയി.
Last Updated : Jun 12, 2022, 8:39 PM IST