ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച (ഏപ്രില്‍ 24) രാവിലെ ജമ്മു കശ്‌മീരിലെത്തും. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. പഞ്ചായത്തി രാജ് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി കശ്‌മീരിലെത്തുന്നത്.
ഈ വർഷത്തെ പഞ്ചായത്തി രാജ് ദിവസത്തിലെ ചടങ്ങുകൾക്ക് ജമ്മുവിലെ പല്ലി പഞ്ചായത്താണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവിടെനിന്നും പ്രധാനമന്ത്രി രാജ്യത്തെ പഞ്ചായത്തുകളെ അഭിസംബോധന ചെയ്‌ത് സംസാരിക്കും. എല്ലാ വർഷവും ഏപ്രിൽ 24 ആണ് പഞ്ചായത്തി രാജ് ദിനമായി ആചരിക്കുന്നത്.
'20,000 കോടിയുടെ വികസനം':ജമ്മു കശ്‌മീരിലെ 30,000ലധികം പഞ്ചായത്തി രാജ് സ്ഥാപന അംഗങ്ങൾ മോദിയുടെ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തിന്‍റെ മറ്റ് ഭാഗത്ത് നിന്നുള്ള അംഗങ്ങൾ വെർച്വലായും പരിപാടിയില്‍ പങ്കെടുക്കും. 20,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.