ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. യോഗത്തിലേക്ക് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ടെലിഫോണിലൂടെ ക്ഷണിച്ചു. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച.
പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും - ജമ്മു കശ്മീർ നേതാക്കൾ
ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച. ഫാറൂഖ് അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്തി ഉൾപ്പടെയുള്ള നേതാക്കൾക്ക് ക്ഷണം.
പ്രധാനമന്ത്രി ജമ്മു കശ്മീർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്തി ഉൾപ്പടെയുള്ള നേതാക്കളെ ആഭ്യന്തര സെക്രട്ടറി ടെലിഫോണിൽ ബന്ധപ്പെട്ടെന്ന് അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജയ് ഡോവൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
Last Updated : Jun 20, 2021, 6:24 AM IST