കേരളം

kerala

ETV Bharat / bharat

video: ജമ്മുകശ്‌മീരിലെ കിഷ്‌ത്വാറില്‍ മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കണ്ടെടുത്തു - രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട

ദ്രബ്‌ഷല്ല-റാറ്റിൽ ജലവൈദ്യുത നിര്‍മാണ പദ്ധതി മേഖലയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആറ് പേരും മണ്ണിനടയില്‍പ്പെട്ടു.

Jammu Kashmir landslide  ജമ്മുകശ്‌മീരിലെ കിഷ്‌ത്വാറില്‍ മണ്ണിടിച്ചില്‍  രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട  kishtwar landslide
ജമ്മുകശ്‌മീരിലെ കിഷ്‌ത്വാറില്‍ മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

By

Published : Oct 29, 2022, 11:00 PM IST

കിഷ്‌ത്വാര്‍:ജമ്മുകശ്‌മീരിലെ കിഷ്‌ത്വാറില്‍ മണ്ണിടിച്ചില്‍. ദ്രബ്‌ഷല്ല-റാറ്റിൽ ജലവൈദ്യുത നിര്‍മാണ പദ്ധതി മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

നിരവധി പേര്‍ കുടിങ്ങി കിടക്കുന്നുണ്ട് എന്നാണ് സംശയിക്കുന്നത്. ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തക സംഘത്തിലെ ആറ് പേരും മണ്ണിനടിയില്‍പ്പെട്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

ജമ്മുകശ്‌മീരിലെ കിഷ്‌ത്വാറില്‍ മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അപകടത്തില്‍പ്പെട്ട ജെസിബി ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുകയും നിരവധി ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങുകയും ചെയ്യുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സൈന്യവും എസ്‌ഡിആർഎഫും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആവശ്യമായ എല്ലാ സഹായവും നൽകാൻ ജില്ലാഭരണകൂടത്തിന് നിർദ്ദേശം നൽകിയെന്ന് ജമ്മു കശ്‌മീര്‍ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details