ശ്രീനഗര്‍: കശ്‌മീരിലെ കുല്‍ഗാമില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. കുല്‍ഗാമിലെ മുനന്ദിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇതോടെ ഈ വര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് 101 തീവ്രവാദികളാണെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷസേന നടത്തിയ തെരച്ചിലിനിടെയാണ് സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.