കേരളം

kerala

ETV Bharat / bharat

ജമ്മു, ശ്രീനഗർ ലൈറ്റ് മെട്രോ റെയിൽ പദ്ധതികൾ ഉടൻ ആരംഭിക്കും - ജമ്മു ലൈറ്റ് മെട്രോ റെയിൽ

പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

Srinagar light metro rail  Jammu light metro rail  ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ  Lieutenant Governor Manoj Sinha  ജമ്മു ലൈറ്റ് മെട്രോ റെയിൽ  ശ്രീനഗർ ലൈറ്റ് മെട്രോ റെയിൽ
ജമ്മു, ശ്രീനഗർ ലൈറ്റ് മെട്രോ റെയിൽ പദ്ധതികൾ ഉടൻ ആരംഭിക്കും

By

Published : Dec 15, 2020, 6:56 AM IST

Updated : Dec 15, 2020, 7:20 PM IST

ശ്രീനഗർ: ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ ലൈറ്റ് മെട്രോ റെയിൽ പദ്ധതികൾ ഉടൻ ആരംഭിക്കും. ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നു. ജമ്മു ലൈറ്റ് റെയിൽ സംവിധാനത്തിന് 23 കിലോമീറ്റർ ദൂരവും 22 സ്റ്റേഷനുകളും ഉണ്ട്. ശ്രീനഗർ ലൈറ്റ് റെയിൽ സംവിധാനത്തിന് 25 കിലോമീറ്റർ ദൂരമുണ്ട്. ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം, ഭവന-നഗരവികസന പ്രിൻസിപ്പൽ സെക്രട്ടറി ധീരജ് ഗുപ്‌ത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ജമ്മു, ശ്രീനഗർ മെട്രോ റെയിൽ ഇടനാഴികളിലെ പ്രധാന പ്രതിസന്ധികൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് മഹാ-മെട്രോ പ്രതിനിധികൾ പവർ പോയിന്‍റ് അവതരണം നടത്തി. പദ്ധതികൾ വേഗത്തിൽ നടപ്പാക്കണമെന്നും രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും മനോജ് സിൻഹ നിർദേശിച്ചു. മെട്രോ റെയിൽ സംവിധാനം ജനങ്ങൾക്ക് സൗകര്യമൊരുക്കുക മാത്രമല്ല, സമ്പദ്‌വ്യവസ്ഥയും ജീവിത നിലവാരവും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Dec 15, 2020, 7:20 PM IST

ABOUT THE AUTHOR

...view details