ശ്രീനഗർ:ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രജൗരി സെക്ടറിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സൈനികരെ മരിച്ച നിലയിൽ കണ്ടെത്തി. രജൗരി സെക്ടറിലെ ഹഞ്ജൻവാലി മേഖലയിൽ യാദൃച്ഛികമായി ഉണ്ടായ തീപിടിത്തത്തിലാണ് സൈനികർ മരണപ്പെട്ടതെന്നാണ് പ്രഥമിക നിഗമനം. മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
ജമ്മു കശ്‌മീരിൽ തീപിടിത്തത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു - രജൗരി തീപിടിത്തം രണ്ട് സൈനികർ മരിച്ച നിലയിൽ
ഹഞ്ജൻവാലി മേഖലയിൽ യാദൃച്ഛികമായി ഉണ്ടായ തീപിടിത്തത്തിലാണ് സൈനികർ മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
ജമ്മു കശ്‌മീരിൽ തീപിടിത്തത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
ALSO READ:കുൽഗാമില്‍ ഏറ്റുമുട്ടല്‍ : പാക് ഭീകരനെ വധിച്ചു ; പൊലീസുകാരന് വീരമൃത്യു
അതേസമയം ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. പാക് സ്വദേശിയായ ബാബർ ഭായിയാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു പൊലീസുകാരന് ജീവന്‍ നഷ്ടപ്പെടുകയും മൂന്ന് സൈനികരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.