കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹ്മദ് മിർ രാഹുൽ ഗാന്ധിയെ കണ്ടു - ജമ്മു

ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധിയെ അറിയിച്ചതായി അഹ്മദ് മിർ.

Jammu and Kashmir Congress president Ghulam Ahmad Mir met Rahul Gandhi  Jammu and Kashmir Congress  president Ghulam Ahmad Mir met Rahul Gandhi  Ghulam Ahmad Mir met Rahul Gandhi  ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹ്മദ് മിർ രാഹുൽ ഗാന്ധിയെ കണ്ടു  ജമ്മു  ജമ്മു കശ്മീർ കോൺഗ്രസ്
ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹ്മദ് മിർ രാഹുൽ ഗാന്ധിയെ കണ്ടു

By

Published : Mar 3, 2021, 4:14 AM IST

ജമ്മു: ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹ്മദ് മിർ രാഹുൽ ഗാന്ധിയെ കണ്ടു. പാർട്ടിയുടെ ജമ്മു കശ്മീർ ഇൻചാർജ് രജനി പാട്ടീലിന്‍റെ സാന്നിധ്യത്തിലാണ് മിർ ന്യൂഡൽഹിയിൽ ഗാന്ധിയെ കണ്ടത്. കശ്‌മീരിൽ ഗുലാം നബി ആസാദിനെതിരെ പ്രതിക്ഷേധ പരിപാടി നടക്കുന്നതിനിടെയാണ് ഈ കൂടികാഴ്ച. കശ്മീരിനെതിരെ പ്രവർത്തിക്കുന്ന മോദിയെ ഗുലാംനബി പുകഴ്‌ത്തുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗുലാം നബിയുടെ കോലം കത്തിച്ചിരുന്നു.

കശ്മീരിലെ രാഷ്ട്രീയ മുന്നണി, സംഘടനാ വിഷയങ്ങൾ, ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ ഗാന്ധിയെ അറിയിച്ചതായി അഹ്മദ് മിർ ട്വീറ്റ് ചെയ്തു.

ഇന്ധന വിലവർധനയ്‌ക്കെതിരായ പ്രതിഷേധത്തെക്കുറിച്ചും ജമ്മു കശ്മീരിൽ സ്വത്ത്നികുതിയും മറ്റ് നികുതികളും ഏർപ്പെടുത്താനുള്ള തീരുമാനത്തെക്കുറിച്ചും അവർ അദ്ദേഹത്തെ അറിയിച്ചു. സർക്കാരിന്‍റെ തെറ്റുകൾ ഉയർത്തിക്കാട്ടി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു പോരാടണമെന്ന് രാഹുൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് ജമ്മു കശ്‌മീരിനോടുള്ള മോദി സർക്കാരിന്‍റെ "ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ.

ABOUT THE AUTHOR

...view details