കേരളം

kerala

ETV Bharat / bharat

ജമ്മു ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും

ജമ്മു വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ സ്‌ഫോടകവസ്‌തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്

Jammu Air Force Station attack case  mha order  NIA investigate  nia  ജമ്മു ഇരട്ട സ്‌ഫോടനക്കേസ്  എൻഐഎ  ജമ്മു വിമാനത്താവളം  ജമ്മു സ്‌ഫോടനം  വ്യോമസേന താവളം  കേന്ദ്ര ആഭ്യന്തരമന്ത്രാലയം  jammu explosion
ജമ്മു ഇരട്ട സ്‌ഫോടനക്കേസ് എൻഐഎ അന്വേഷിക്കും

By

Published : Jun 29, 2021, 10:24 AM IST

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ് എൻഐഎയ്‌ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് കൈമാറാൻ ഉത്തരവ് നൽകിയത്. ജമ്മു വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ സ്‌ഫോടകവസ്‌തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നത്. വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നത് എന്നാണ് നിഗമനം. ആക്രമണത്തിൽ രണ്ട് പേർക്ക് സാരമായ പരിക്കേറ്റു.

READ ALSO:ജമ്മു ഇരട്ട സ്‌ഫോടനം; പിന്നില്‍ പാകിസ്ഥാനെന്ന് നാഷണല്‍ കോണ്‍ഫറൻസ്

ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് നാഷണല്‍ കോണ്‍ഫറൻസ് ആരോപിച്ചു. ഞായറാഴ്‌ചയുണ്ടായ ആക്രമണം പാകിസ്ഥാൻ ഭീകരതയുടെ പുതിയ മാനമാണെന്ന് പ്രവിശ്യ പ്രസിഡന്‍റ് ദേവേന്ദർ സിങ് പറഞ്ഞു. ആക്രമണം അങ്ങേയറ്റം അപലപനീയമെന്നും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ആളപായമില്ലാത്തതും ഐ.ഇ.ഡി നിര്‍വീര്യമാക്കിയതും ആശ്വാസകരമെന്നും ദേവേന്ദര്‍ കൂട്ടിച്ചേര്‍ത്തു.

READ ALSO:ജമ്മു എയർഫോഴ്‌സ് സ്റ്റേഷൻ സ്ഫോടനം : പത്താൻ‌കോട്ടിൽ അതീവ ജാഗ്രത

ABOUT THE AUTHOR

...view details