ന്യൂഡൽഹി: 2022-2023 സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സൗജന്യ പരിശീലനത്തിലേക്ക് ജാമിയ മിലിയ ഇസ്‌ലാമിയയുടെ റസിഡൻഷ്യൽ കോച്ചിങ് അക്കാദമി അപേക്ഷകൾ ക്ഷണിച്ചു. ന്യൂനപക്ഷ, എസ്‌സി, എസ്‌ടി, വനിത ഉദ്യോഗാർഥികളിൽ നിന്ന് അക്കാദമി അപേക്ഷ ക്ഷണിക്കുന്നതായി സർവകലാശാല പ്രസ്‌താവനയിൽ അറിയിച്ചു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്.
മലപ്പുറത്തും പരീക്ഷയെഴുതാം.. ജാമിയ മിലിയ ഇസ്‌ലാമിയയുടെ സിവിൽ സർവീസ് കോച്ചിങ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ചു - ന്യൂനപക്ഷ ഉദ്യോഗാർഥികൾക്ക് സൗജന്യ സിവിൽ സർവീസ്
സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിനായി ന്യൂനപക്ഷ, എസ്‌സി, എസ്‌ടി, വനിത ഉദ്യോഗാർഥികളിൽ നിന്ന് അക്കാദമി അപേക്ഷ ക്ഷണിക്കുന്നതായി സർവകലാശാല പ്രസ്‌താവനയിൽ അറിയിച്ചു.
പ്രവേശനപരീക്ഷ: ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് സർവകലാശാല ജൂലൈ രണ്ടിന് പരീക്ഷ നടത്തും. കേരളത്തിൽ മലപ്പുറം അടക്കം ഡൽഹി, ശ്രീനഗർ, ജമ്മു, ഹൈദരാബാദ്, മുംബൈ, ലഖ്‌നൗ, ഗുവാഹത്തി, പട്‌ന, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പരിശീലനവും റസിഡൻഷ്യൽ സൗകര്യങ്ങളും നൽകുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മിഷനാണ് (യുജിസി) റസിഡൻഷ്യൽ കോച്ചിങ് അക്കാദമിക്ക് ധനസഹായം നൽകുന്നത്.
ആർസിഎ നൽകുന്ന പരിശീലനം വഴി ഇതിനോടകം നിരാലംബരായ 245ലധികം വിദ്യാർഥികൾ സിവിൽ സർവീസ് എന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. കൂടാതെ 376 പേർക്ക് മറ്റ് കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ജോലി ലഭിച്ചിട്ടുണ്ട്. പരിശീലന യോഗ്യത, പരീക്ഷാകേന്ദ്രങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയുന്നതിന് https://www.jmi.ac.in and http://jmicoe.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.