ന്യൂഡൽഹി: അസമിൽ 7.99 ലക്ഷം വീടുകളിലേക്ക് വാട്ടർ കണക്ഷൻ എത്തിച്ചതായി ജൽ ശക്തി മന്ത്രാലയം അറിയിച്ചു. അസമിൽ 2019 ഓഗസ്റ്റ് 15 ന് ആരംഭിച്ച ജൽ ജീവൻ മിഷന്റെ ഭാഗമായി കേന്ദ്ര സർക്കാർ 5,601.16 കോടി രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു. 2019 പദ്ധതി ആരംഭിക്കുമ്പോൾ സംസ്ഥാനത്ത് ആകെ 63.35 ലക്ഷം വീടുകളിൽ 1.11 ലക്ഷം (1.76 ശതമാനം) കുടുംബങ്ങൾക്ക് മാത്രമാണ് വാട്ടർ കണക്ഷൻ ഉണ്ടായിരുന്നത്. എന്നാൽ 22 മാസത്തിനുള്ളിൽ 6.88 ലക്ഷം കുടുംബങ്ങൾക്ക് (10.87 ശതമാനം) കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ എത്തിച്ചതോടെ ആകെ 7.99 ലക്ഷം വീടുകളിൽ (12.63 ശതമാനം) കുടിവെള്ളമെത്തി.
മൂന്ന് വർഷത്തിനുള്ളിൽ 55.35 ലക്ഷം വാട്ടർ കണക്ഷൻ
സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ജൽ ജീവൻ മിഷനു കീഴിൽ കേന്ദ്രം 5,601.16 കോടി രൂപ ഗ്രാന്റ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചത്. പദ്ധതിയുടെ ആദ്യ ഘടുവായി സംസ്ഥാനത്തിന് 700 കോടി 2020-21 വർഷത്തേക്ക് നൽകിയിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാക്കിയുള്ള 55.35 ലക്ഷം വീടുകൾക്ക് വാട്ടർ കണക്ഷൻ എത്തിക്കാനാണ് ലക്ഷ്യം. 2021-22ൽ 22.63 ലക്ഷം വീടുകൾക്കും 2022-23 ൽ 20.84 ലക്ഷം വീടുകൾക്കും 2023-24 ൽ 13.20 ലക്ഷം വീടുകൾക്കും വാട്ടർ കണക്ഷൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.