ന്യൂഡൽഹി:ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ഷെരീഫുമായി ചർച്ചകൾ നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അഫ്‌ഗാനിലെ നിലവിലെ സാഹചര്യങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലുമാണ് ചർച്ച നടന്നത്.
അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ച ചെയ്‌തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മെയ് 1ന് അമേരിക്ക സൈന്യത്തെ രാജ്യത്ത് നിന്ന് പിൻവലിക്കാൻ തുടങ്ങിയതിന് ശേഷം അഫ്‌ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങളാണ് നടക്കുന്നത്.