കേരളം

kerala

ETV Bharat / bharat

ഖത്തർ വിദേശകാര്യ മന്ത്രിയെ സന്ദർശിച്ച് എസ്. ജയശങ്കർ - എസ്. ജയശങ്കർ വാർത്ത

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തറിലെത്തിയിരിക്കുന്നത്.

Jaishankar meets Qatari counterpart  Jaishankar in Qatar  Foreign minister visits Qatar  ഖത്തർ വിദേശകാര്യ മന്ത്രിയെ സന്ദർശിച്ച് ജയശങ്കർ  എസ്. ജയശങ്കർ വാർത്ത  ഖത്തർ സന്ദർശിച്ച് എസ്. ജയശങ്കർ
ഖത്തർ വിദേശകാര്യ മന്ത്രിയെ സന്ദർശിച്ച് എസ്. ജയശങ്കർ

By

Published : Jun 15, 2021, 3:11 PM IST

ദോഹ:ഖത്തർ വിദേശകാര്യ മന്ത്രി മൊഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ അൽ-താനിയെ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സന്ദർശനത്തിൽ ഇരുവരും പ്രാദേശിക പ്രശ്‌നങ്ങളും ഉഭയകക്ഷി സഹകരണങ്ങളെകുറിച്ചും ചർച്ച ചെയ്‌തു. കൊവിഡ് രണ്ടാം തരംഗത്തിനിടെ ഖത്തർ രാജ്യത്തിന് ചെയ്‌ത സഹായങ്ങൾക്കും ജയശങ്കർ നന്ദി അറിയിച്ചു.

Also Read:കൊവിഡ് പ്രതിരോധം: മോദി അമേരിക്ക സന്ദര്‍ശിച്ചേക്കും

കഴിഞ്ഞയാഴ്‌ച ജയശങ്കർ ഖത്തർ സുരക്ഷ ഉപദേശകനായ മൊഹമ്മദ് ബിൻ അഹ്മദ് അൽ മെസ്നെദിനെയും സന്ദർശിച്ചിരുന്നു. ഖത്തറിന്‍റെ സുരക്ഷ മേഖലയിൽ അദ്ദേഹത്തിനുള്ള അറിവ് പ്രശംസനീയമാണെന്നും ഇന്ത്യയോട് കാണിക്കുന്ന സഹകരണത്തിന് നന്ദിയെന്നും ജയശങ്കർ ട്വിറ്ററിൽ കുറിച്ചിരുന്നു.

Also Read:എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി

ABOUT THE AUTHOR

...view details