കേരളം

kerala

ETV Bharat / bharat

സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പടുത്തി വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ - Jaishankar conveys condolences

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും അറിയിച്ചു

അനുശോചനം രേഖപ്പടുത്തി വിദേശകാര്യ മന്ത്രി  വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ  എസ്‌ ജയശങ്കർ  Jaishankar conveys condolences  Kerala woman who died in Israel
സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പടുത്തി വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ

By

Published : May 13, 2021, 12:03 PM IST

ന്യൂഡൽഹി:ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പടുത്തി വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ. സൗമ്യയുടെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും അറിയിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് 5.30നാണ്‌ ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ താമസസ്ഥലത്ത് മിസൈൽ പതിച്ച്‌ സൗമ്യ കൊല്ലപ്പെട്ടത്‌.

ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലാണ് സൗമ്യ താമസിച്ചിരുന്നത്. ആക്രമണം നടന്ന് ഏതാനും മിനിറ്റുകൾക്കകം അവിടെത്തന്നെ താമസിക്കുന്ന ബന്ധുവാണ് മരണവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്‍റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. കഴിഞ്ഞ ഏഴുവർഷമായി ഇഡ്രായേലിലാണ് ജോലി ചെയ്യുന്നത്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്.

ABOUT THE AUTHOR

...view details