ന്യൂഡൽഹി: ക്വാഡ് എന്നറിയപ്പെടുന്ന മറ്റൊരു നാറ്റോ സഖ്യമായി മാറില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. എന്നാൽ സഖ്യം വിപണിയിലെ ആവശ്യങ്ങൾ നേടാനുള്ള ഒരു പൊതു ഇടമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഒരു ലീഡർഷിപ്പ് കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്.
ക്വാഡ് മറ്റൊരു നാറ്റോയല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ക്വാഡ് വേദിയിലെ നാല് അംഗങ്ങളില്‍ നാറ്റോ സഖ്യത്തില്‍പ്പെടാത്ത ഏക രാജ്യമാണ് ഇന്ത്യ
സ്വതന്ത്രത്തിന് ശേഷം ഇന്ത്യ അത്തരം സഖ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ക്വാഡിനെ നാറ്റോ സഖ്യവുമായി താരതമ്യം ചെയ്യുന്നവർക്ക് ഇന്ത്യയുടെ ഉദ്ദേശ ശുദ്ധി മസസിലാകുന്നില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ക്വാഡ് വേദിയിലെ നാല് അംഗങ്ങളില്‍ നാറ്റോ സഖ്യത്തില്‍പ്പെടാത്ത ഏക രാജ്യമാണ് ഇന്ത്യ. ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന് ബദലായി ഉയർന്നു വന്ന അനൗപചാരിക സഖ്യമാണ് ക്വാഡ്. എന്നാൽ ബഹുരാഷ്ട്രവാദത്തിന്‍റെ പേരിൽ ചെറു സഖ്യങ്ങൾ ഉണ്ടാക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന വിമർശനവുമായി ക്വാഡിനെതിരെ ഇന്ത്യയിലെ ചൈനീസ് അംബാസിഡർ രംഗത്തെത്തിയിരുന്നു.
Read More:ചൈനക്ക് ബദലായി ക്വാഡ്